കാസര്‍കോട്: നിര്‍ദ്ദിഷ്ട ബൈന്ദൂര്‍ കാസര്‍കോട് പാസഞ്ചര്‍ ട്രെയിന്‍ അടുത്ത മാസം മുതല്‍ ഓടിത്തുടങ്ങുമെന്ന് പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ആനന്ദ് പ്രകാശ് പറഞ്ഞു. കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ പി കരുണാകരന്‍ എം.പി യുമായുള്ള കൂടികാഴ്ചയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
കമ്മ്യൂണിറ്റി അസിസ്റ്റന്റ് റെയില്‍വേ ഡവലപ്‌മെന്റ് പരിപാടിക്കായാണ് ഡിവിഷണല്‍ മാനേജര്‍ കാസര്‍കോട്ടെത്തിയത്. റെയില്‍വേ സ്‌റ്റേഷനില്‍ സ്വച് ഭാരത് ശുചിത്വ പരിപാടി ഡി.ആര്‍.എം ഉല്‍ഘാടനം ചെയ്തു. സീനിയര്‍ ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ പി.എ ധനഞ്ജയന്‍, ഡിവിഷണല്‍ എഞ്ചിനീയര്‍ കോഡിനേഷന്‍ രാജഗോപാലന്‍, മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥരായ സുരേഷ്‌കുമാര്‍, എം.എന്‍ പ്രകാശന്‍ എന്നിവര് സംബന്ധിച്ചു.
ബൈന്ദൂര്‍ പാസഞ്ചര്‍ ട്രെയിന്‍ കണ്ണൂര്‍ വരെ നീട്ടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. മംഗലാപുരം ജംങ്ഷനിലേക്ക് നീട്ടുന്നതാണ് ട്രെയിന്‍ വൈകാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. രാജധാനി ട്രെയിനിന് കാസര്‍കോട്ട് സ്‌റ്റോപ്പ് അനുവദിക്കുന്ന കാര്യത്തില്‍ ബോര്‍ഡാണ് തീരുമാനമെടുക്കേണ്ടത്. ഇതുസംബന്ധിച്ച് സ്‌റ്റോപ്പിനായി ബോര്‍ഡിന് ശുപാര്‍ശ നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കാഞ്ഞങ്ങാട് കാണിയൂര്‍ പാതയുടെ രണ്ടാംഘട്ട സര്‍വ്വേയുടെ കാര്യത്തില്‍ ആക്ഷന്‍ കമ്മറ്റി നിര്‍ദ്ദേശിച്ച സുള്ള്യ മുതല്‍ കാണിയൂര്‍ വരെയുള്ള സര്‍വ്വേയും പരിഗണിക്കും. കണ്ണൂര്‍, കോഴിക്കോട് വരെയുള്ള പാസഞ്ചര്‍ ട്രയിന്‍ കാസര്‍കോട് വരെ നീട്ടാന്‍ ധാരണയായിട്ടുണ്ട്. കാസര്‍കോട് ലോകസഭാ മണ്ഡലം പരിധിയിലെ എ ക്ലാസ് സ്‌റ്റേഷനുകളില്‍ യാത്രക്കാരുടെ അസൗകര്യം പരിഗണിച്ച് രണ്ടു വര്‍ഷത്തിനുള്ളില്‍ എസ്‌കവേറ്റര്‍ സ്ഥാപിക്കും.
ബില്‍ഡിംങ്ങ് സൗകര്യമൊരുക്കാന്‍ 3 കോടി രൂപ കഴിഞ്ഞ ബജറ്റില്‍ പാസ്സാക്കിയിട്ടുണ്ട്. ലോകസഭാമണ്ഡലം പരിധിയിലെ പതിനേഴ് സ്‌റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, ശുചിമുറി, വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കാന്‍ പി കരുണാകരന്‍ എം.പി ഡി.ആര്‍.എമ്മോയ്ക്ക് നിവേദനം നല്‍കി.
ചെറുവത്തൂരില്‍ പരശുറാം ഉള്‍പെടേയുള്ള ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കാനും നിവേദനം നല്‍കിയിട്ടുണ്ടെന്ന് പി കരുണാകരന്‍ പറഞ്ഞു.
കമ്മ്യൂണിറ്റി അസിസ്റ്റഡ് റെയില്‍വേ ഡവലപ്‌മെന്റ് പരിപാടിക്കായാണ് ഡിവിഷണല്‍ മാനേജര്‍ കാസര്‍കോട്ടെത്തിയത്.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment