കാസര്‍കോട്: ഭരണഭാഷാ വാരാഘോഷത്തിന് ജില്ലയില്‍ തുടക്കമായി . വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം പടന്നക്കാട് കാര്‍ഷിക കോളേജില്‍ ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.
ജില്ലാ ഭരണകൂടം, വിവര പൊതുജനമ്പര്‍ക്ക വകുപ്പ്, പടന്നക്കാട് കാര്‍ഷിക കോളേജ് എന്നിവയുടെ ആഭിമുഖ്യത്തില്‍ കാര്‍ഷിക കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ പിഎസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. ഭാഷയ്ക്ക് മികച്ച സംഭാവന നല്‍കിയ എഴുത്തുകാരന്‍മാരായ കെ.വി കുമാരന്‍ മാസ്റ്ററെയും വി.ബി കുളമര്‍വ്വയെയും ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ പൊന്നാട അണിയിച്ച് ഉപഹാരം നല്‍കി ആദരിച്ചു.
കെ.വി കുമാരന്‍ മാസ്റ്ററെ വിവി പ്രഭാകരനും വിബി കുളമര്‍വ്വയെ രാധാകൃഷ്ണ ഉളിയടത്തടുക്കയും പരിചയപ്പെടുത്തി. ചടങ്ങില്‍ നോവലിസ്റ്റ് ഡോ. അംബികാസുതന്‍ മാങ്ങാട് മുഖ്യപ്രഭാഷണം നടത്തി. കാര്‍ഷിക കോളേജ് അസോസിയേറ്റ് ഡീന്‍ ഡോ. എം ഗോവിന്ദന്‍ പ്രഭാഷണം നടത്തി.
മാതൃഭാഷയിലൂടെ കൃഷി സാങ്കേതിക വിദ്യ കര്‍ഷകരിലേക്ക് എന്ന വിഷയത്തില്‍ കാര്‍ഷിക സര്‍വ്വകലാശാല ജനറല്‍ കൗണ്‍സില്‍ മെമ്പര്‍ പ്രൊഫ. ഡോ. ജോസ് ജോസഫ് വിഷയം അവതരിപ്പിച്ചു. പ്രൊഫസര്‍മാരായ ഡോ.എ രാജഗോപാലന്‍, ഡോ.എം.പി ഗിരിധരന്‍, അസോസിയേറ്റ് പ്രൊഫസര്‍, ഡോ. ആര്‍ സുജാത, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി.എസ് സുരേഷ്‌കുമാര്‍, ഫാം മാനേജര്‍ പി.വി സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പി. സേതുലക്ഷ്മി കവിതാലാപനം നടത്തി. കാര്‍ഷിക കോളേജ് വിദ്യാര്‍ത്ഥിനികള്‍ സ്വാഗതഗാനം ആലപിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി ശേഖര്‍ സ്വാഗതവും വിദ്യാര്‍ത്ഥി പ്രതിനിധി വിവേക് നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment