കാഞ്ഞങ്ങാട്: ശിശുദിനത്തില്‍ അരയി ഗവ.യുപി സ്‌കൂള്‍ സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഒരുക്കിയ ജവഹര്‍ ചിത്രജാലകം ശ്രദ്ധേയമായി. രാജശില്‍പി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 125-ാം ജന്‍മദിനത്തോടനുബന്ധിച്ച് വ്യത്യസ്ത ഭാവത്തിലുള്ള 125 ചിത്രങ്ങള്‍ ധരിച്ചാണ് കുരുന്നുകള്‍ ചിത്രജാലകം തീര്‍ത്തത്.
Keywords: Kasaragod, Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
നെഹ്‌റുവിന്റെ കുട്ടിക്കാലം തൊട്ട് പ്രധാനമന്ത്രിപദ വരെയുള്ള ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളും ബഹുവര്‍ണ്ണ ഫോട്ടോകളും ഷര്‍ട്ടില്‍ ബാഡ്ജുകളും ധരിച്ചാണ് കുട്ടികള്‍ പരിപാടിയില്‍ അണി ചേര്‍ന്നത്.
4 x 8 ഇഞ്ച് വലുപ്പത്തിലുള്ള ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ നെഹ്‌റുവിന്റെ ജീവിത രേഖകള്‍ അനാവരണം ചെയ്യുന്നതായിരുന്നു. 1947ലെ പ്രഥമ പ്രധാനമന്ത്രിയായി സ്ഥാനാരോഹണ ചടങ്ങും ക്വിറ്റിന്ത്യാ സമരത്തിന്റേ നേതൃത്വവും അടക്കം ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാവ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി ആവിഷ്‌ക്കരിച്ച ചിത്രഗാലറി കുട്ടികള്‍ക്ക് വിജ്ഞാനപ്രദമായി.
പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ നെഹ്‌റു അനുസ്മരണം നടത്തി. ശോഭന കൊഴുമ്മല്‍, വിനോദ്കുമാര്‍ മണിയറവീട്ടില്‍, സിനി എബ്രഹാം, രോഷ്‌ന, അനിത, റഹ്മത്ത്, സുനീസ, സനീഷ, സൗമ്യ, അശ്വിനി, പുഷ്പ എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment