ന്യൂഡല്‍ഹി: ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പി.ഡി.പി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅദനിയുടെ ജാമ്യകാലാവധി നീട്ടി. വിചാരണ പൂര്‍ത്തിയാകും വരെയാണ് ജാമ്യം നീട്ടി നല്കി സുപ്രീംകോടതി ഉത്തരവായത്. കേസിന്റെ വിചാരണ നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
ജാമ്യം നീട്ടിക്കിട്ടിയെങ്കിലും ജാമ്യവ്യവസ്ഥകളില്‍ മാറ്റമില്ല. നേരത്തെ ചികിത്സയ്ക്കായി മഅദനിക്ക് കോടതി ജാമ്യം നീട്ടി നല്‍കിയിരുന്നു. ബാംഗ്ലൂര്‍ വൈറ്റ് ഫീല്‍ഡിലെ സൗഖ്യ ഹെല്‍ത്ത് സെന്ററിലാണ് അദ്ദേഹം ചികിത്സ നടത്തുന്നത്. കേരളത്തില്‍ ചികിത്സ നടത്താന്‍ അനുവദിക്കണമെന്ന മഅദനിയുടെ അഭ്യര്‍ഥന കോടതി അംഗീകരിച്ചില്ല.
സ്ഫോടന പരമ്പരക്കേസില്‍ 2011 ആഗസ്ത് 17 നാണ് അന്‍വാര്‍ശേരിയില്‍നിന്ന് അദ്ദേഹത്തെ ബാംഗ്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ജാമ്യം നീട്ടിക്കിട്ടിയെങ്കിലും ജാമ്യവ്യവസ്ഥകളില്‍ മാറ്റമില്ല. നേരത്തെ ചികിത്സയ്ക്കായി മഅദനിക്ക് കോടതി ജാമ്യം നീട്ടി നല്‍കിയിരുന്നു. ബാംഗ്ലൂര്‍ വൈറ്റ് ഫീല്‍ഡിലെ സൗഖ്യ ഹെല്‍ത്ത് സെന്ററിലാണ് അദ്ദേഹം ചികിത്സ നടത്തുന്നത്. കേരളത്തില്‍ ചികിത്സ നടത്താന്‍ അനുവദിക്കണമെന്ന മഅദനിയുടെ അഭ്യര്‍ഥന കോടതി അംഗീകരിച്ചില്ല.
സ്ഫോടന പരമ്പരക്കേസില്‍ 2011 ആഗസ്ത് 17 നാണ് അന്‍വാര്‍ശേരിയില്‍നിന്ന് അദ്ദേഹത്തെ ബാംഗ്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
No comments:
Post a Comment