കോഴിക്കോട്: 'രാജ്യത്തോടൊപ്പം, ജനങ്ങള്‍ക്കൊപ്പം' എന്ന ശീര്‍ഷകത്തില്‍ ഡിസംബര്‍ 18-21 തിയ്യതികളില്‍ നടക്കുന്ന മര്‍കസ് സമ്മേളനത്തിന്റെ പ്രചരണ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ' എ ഡേ വിത്ത് മര്‍കസ്' വിപുലമായ പരിപാടികളോടെ തുടക്കം കുറിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 21-ന് മര്‍കസ് ഒയാസിസ് ക്യാമ്പസില്‍ വെച്ച് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.
Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ശനിയാഴ്ച രാവിലെ ഒന്‍പതിന് കോഴിക്കോട് മര്‍കസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ' എ ഡേ വിത്ത് മര്‍കസ്' പരിപാടി നടക്കും. മര്‍കസ് ജനറല്‍ മാനേജര്‍ സി.മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ അമീന്‍ സഖാഫി അധ്യക്ഷത വഹിക്കും. പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, പി.ടി.എ പ്രസിഡന്റ് സിദ്ധീഖ്, ഭാഗ്യനാഥന്‍, സലീം, പ്രകാശ് കുണ്ടൂര്‍ തുടങ്ങിയവര്‍ സംസാരിക്കും. ഇതോടൊപ്പം നടക്കുന്ന യൂനാനി മെഗാ മെഡിക്കല്‍ ക്യാമ്പില്‍ ഡോ. ഹാഫിസ് മുഹമ്മദ് ശരീഫ് ക്ലാസെടുക്കും.
ഇതിനകം, നിരവധി മര്‍കസ് സ്ഥാപനങ്ങളില്‍ 'മര്‍കസിനൊപ്പം ഒരു ദിനം' പരിപാടി വിപുലമായി സംഘടിപ്പിച്ചു. മര്‍കസ് ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജ്, ഐക്കരപ്പടി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, മര്‍കസ് ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ വിപുലമായ പരിപാടികളോടെ 'എ ഡേ വിത്ത് മര്‍കസ്' സംഘടിപ്പിച്ചു.ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന പരിപാടി പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, മര്‍കസ് ഗേള്‍സ് ഹൈസ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ അബ്ദുസ്സമദ് എന്നിവര്‍ അധ്യക്ഷം വഹിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അശോകന്‍ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഒ.സലീം മുഖ്യാതിഥി ആയിരുന്നു. ജനറല്‍ മാനേജര്‍ സി.മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഗണേഷന്‍, അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, അബൂബക്കര്‍, മുഹമ്മദലി, മൂസ കോയ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. എ.കെ മുഹമ്മദ് അശ്‌റഫ് സ്വാഗതവും ഹെഡ്മാസ്റ്റര്‍ പി.കാസിം നന്ദിയും പറഞ്ഞു.
കേരളത്തിന് പുറത്തുള്ള മര്‍കസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പദ്ധതി ആരംഭിച്ചു. നവംബര്‍ 23-ന് ഡല്‍ഹി മര്‍കസ് ഓഫീസില്‍ വിവിധ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് 'മര്‍കസിനൊപ്പം ഒരു ദിനം' ആഘോഷിക്കും. എസ്,എസ്.എഫ് ഡല്‍ഹി ഘടകം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മര്‍കസിനെ പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററി പ്രദര്‍ശനം, കൊളാഷ് പ്രദര്‍ശനം, കേന്ദ്ര സര്‍വ്വകലാശാലകളില്‍ പൊതു സമ്മേളനങ്ങള്‍ എന്നിവ അന്നേ ദിവസം സംഘടിപ്പിക്കും. ലോണിയിലെ മര്‍കസ് പബ്ലിക് സ്‌കൂളില്‍ ഗ്രാമസംഗമവും കുടുംബ സംഗമവും നടക്കും. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിക്കാനും പദ്ധതിയുണ്ട്.
ഗുജറാത്തിലെ പരിപാടി നവംബര്‍ 20ന് രാജ്‌കോട്ടിലെ മര്‍കസ് തുര്‍ക്കിയ കോളേജ് ഓഫ് ഇസ്്‌ലാമിക് സയന്‍സില്‍ നടക്കും. ബഷീര്‍ നിസാമി ഉദ്ഘാടനം ചെയ്യും. ഗുജറാത്തിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുക്കും. ഇതിന്റെ മുന്നോടിയായി വടോദര ജില്ലയിലെ കര്‍ജന്‍, ബറൂജ് ജില്ലയിലെ ചാച്ചുവേല്‍, രാജ്‌കോട്ട് ജില്ലയിലെ ഗോണ്ടല്‍, പോര്‍ബന്തര്‍ ജില്ലയിലെ ഉപലേട്ട, കച്ച്, ദുജ് എന്നിവടങ്ങളിലെ മര്‍കസ് പബ്ലിക് സ്‌കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പോടുകൂടിയുള്ള പഠനം, വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികള്‍, കലാപ ബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് 'എ ഡേ വിത്ത് മര്‍കസ് 'പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നതെന്ന് മര്‍കസ് ഗുജറാത്ത് കോര്‍ഡിനേറ്റര്‍ ഉബൈദ് ഇബ്രാഹീം നൂറാനി പറഞ്ഞു.
നവംബര്‍ 30ന് മുന്‍പ് ലക്ഷദ്വീപ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ജമ്മുകാശ്മീര്‍, ഒറീസ, മധ്യപ്രദേശ്, ഉത്തരാഖണ്ട്, വെസ്റ്റ്ബംഗാള്‍, ബിഹാര്‍, ഛത്തീസ്ഗഢ്, തമിഴ്‌നാട്, മഹാരാഷ്ട്ര, മണിപ്പൂര്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 'എ ഡേ വിത്ത് മര്‍കസ് ' വിപുലമായി സംഘടിപ്പിക്കും.
No comments:
Post a Comment