Latest News

പുതുക്കിപ്പണിത എരോല്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് ഉദ്ഘാടനത്തിന് ഒരുങ്ങി

ഉദുമ: പുതുക്കിപ്പണിത ഉദുമ എരോല്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് ഉദ്ഘാടനത്തിന് ഒരുങ്ങി. നവംബര്‍ 6 ന് അസര്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കി കൊണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മസ്ജിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. എരോല്‍ ഖാസി സി.എ മുഹമ്മദ് കുഞ്ഞി മുസ്‌ല്യാര്‍ അധ്യക്ഷത വഹിക്കും.

കാസര്‍കോട് സംയുക്ത ഖാസി പ്രൊഫസര്‍ ആലിക്കുട്ടി മുസ്‌ല്യാര്‍ സി.എം ഉസ്താദ് അനുസ്മരണം നടത്തും.

എരോല്‍ ഇമാം സയ്യിദ് യു.കെ മുഹമ്മദ് മീര്‍ ബാഖിര്‍ ദാമാദ് അല്‍ ബുഖാരി, കാഞ്ഞങ്ങാട് ഖാസി സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പളളിക്കര ഖാസി പൈവളിക അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാര്‍, ഉഡുപ്പി സംയുക്ത ഖാസി ബേക്കല്‍ ഇബ്രാഹിം മുസ്‌ല്യാര്‍, കേരള പഞ്ചായത്ത് സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍, കര്‍ണ്ണാടക ആരോഗ്യ വകുപ്പ് മന്ത്രി യു.ടി. ഖാദര്‍, എം.എല്‍.എമാരായ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ ഉദുമ, എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുറസാഖ്, ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍, ചെര്‍ക്കളം അബ്ദുല്ല, സി.ടി. അഹമ്മദലി, മെട്രോ മുഹമ്മദ് ഹാജി, കല്ലട്ര മാഹിന്‍ ഹാജി, എം.സി. ഖമറുദ്ദീന്‍, പി.എ. ഇബ്രാഹിം ഹാജി, കെ.കെ. അബ്ദുല്ല ഹാജി ഖത്തര്‍, എച്ച്.എ അഷ്‌റഫ് ഹാജി, എ. ഹമീദ് ഹാജി, സ്പീഡ്‌വേ അബ്ദുല്ലക്കുഞ്ഞി ഹാജി, കെ.വി. കുഞ്ഞിരാമന്‍, പാദൂര്‍ കുഞ്ഞാമു ഹാജി, ബേക്കല്‍ എസ്.ഐ പി. നാരായണന്‍, ശാഫി ഹാജി കട്ടക്കാല്‍, പി.എ അബൂബക്കര്‍ ഹാജി, കാപ്പില്‍ പാഷ ഹാജി, ഹമീദ് മാങ്ങാട്, പടന്ന അബ്ദുല്ല മുസ്‌ല്യാര്‍, സി. മുഹമ്മദ് കുഞ്ഞി, എ.പി. ഉമ്മര്‍, കെ.എ മുഹമ്മദാലി, കാപ്പില്‍ കെ.ബി.എം ഷെരീഫ് തുടങ്ങിയവര്‍ ആശംസകള്‍ നേരും.

കൊപ്പല്‍ ചന്ദ്രശേഖരന്‍, ബഷീര്‍ വെളളിക്കോത്ത്, കെ. ജാഫര്‍ ഇഞ്ചിനീയര്‍ പ്രഭാഷണം നടത്തും.

സ്വലാത്ത് മജ്‌ലിസിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് 7 ന് രാത്രി ബുര്‍ദ ആസ്വാദന സദസ്സ് നടക്കും, നവംബര്‍ 8 മുതല്‍ 19 വരെ നടക്കുന്ന മത വിഞ്ജാന സദസ്സില്‍ കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി, വൈ. കുഞ്ഞഹമ്മദ് സഅദി, യഹ്‌യാ ബാഖവി, കെ. പി. ഹുസൈന്‍ സഅദി, കുമ്മനം നിസാമുദ്ദീന്‍ അല്‍ അസ്ഹരി, ഷെമീര്‍ ഖാന്‍ നാഫിഹി, ഉസ്മാന്‍ ദാരിമി, അബ്ദുല്‍ വഹാബ് നഈമി കൊല്ലം, ആട്ടൂര്‍ ടി.എ മുഹമ്മദലി മന്നാനി, മാഹിന്‍ മന്നാദി, ശൗക്കത്തലി വെളളമുണ്ട തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.
നവം: 19 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കുന്ന ആത്മീയ സദസ്സിന് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ബുഖാരി (ഖുറാ തങ്ങള്‍) നേതൃത്വം നല്‍കും. അഖിലേന്ത്യ ജംയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ല്യാര്‍ മുഖ്യ പ്രഭാഷണം നടത്തും. കെ.പി.എസ് തങ്ങള്‍ ബേക്കല്‍, പളളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ജലീല്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിക്കും.
20 ന് നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് സയ്യിദ് യു.കെ മുഹമ്മദ് മീര്‍ ബാഖിര്‍ ദാമാദ് അല്‍ ബുഖാരി നേതൃത്വം നല്‍കും.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.