വെമ്പായം: സുഹൃത്തിനു നല്‍കാനായി കുവൈത്തിലേക്ക് അച്ചാര്‍ ടിന്നില്‍ കഞ്ചാവു കൊടുത്തുവിടാന്‍ ശ്രമിച്ച കന്യാകുളങ്ങര എഎന്‍ മന്‍സിലില്‍ ആഷിക്കിനെ(19) വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടില്‍ കന്യാകുമാരി ജില്ലയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്. കന്യാകുളങ്ങര സ്വദേശിയും കുവൈത്തില്‍ വീട്ടുജോലി ചെയ്യുന്നയാളുമായ നൗഫലിനു വേണ്ടിയായിരുന്നു കഞ്ചാവ് ഗള്‍ഫിലേക്കു കൊടുത്തുവിട്ടതെന്നു പറയുന്നു.
27നായിരുന്നു സംഭവം. കുവൈത്തിലേക്കു പോയ തേക്കട കുട്ടതട്ടിയില്‍ അന്‍സറിന്റെ കൈവശമാണ് അച്ചാര്‍ ടിന്‍ കൊണ്ടുപോകാന്‍ ഏല്‍പ്പിച്ചത്. ബാഗേജിന്റെ ഭാരം കൂടുമെന്ന സംശയത്താല്‍ അച്ചാര്‍ കുപ്പി വീട്ടില്‍ ഉപേക്ഷിച്ചാണ് അന്‍സാര്‍ കുവൈത്തിലേക്കു പോയത്.
കഴിഞ്ഞ ദിവസം അന്‍സാറിന്റെ വീട്ടുകാര്‍ വിളിച്ചറിയച്ചപ്പോഴാണ് അച്ചാര്‍ കുപ്പിയില്‍ കഞ്ചാവു പൊതിയായിരുന്നുവെന്നറിയുന്നത്. വീട്ടുകാര്‍ അറിയിച്ചതനുസരിച്ചു പൊലീസ് വീട്ടിലെത്തി കഞ്ചാവു പൊതി അടങ്ങിയ അച്ചാര്‍ കസ്റ്റഡിയിലെടുത്തു. പിന്നീട് ആഷിക്കിനെയും അറസ്റ്റ് ചെയ്തു. അന്‍സറിന്റെ വീട്ടിലെ കാര്‍ ഡ്രൈവറുടെ അനന്തരവനാണു കുവൈത്തിലുള്ള നൗഫല്‍. ആഷിക് നൗഫലിന്റെ അയല്‍വാസിയും.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment