കോഴിക്കോട്: 'രാജ്യത്തോടൊപ്പം, ജനങ്ങളോടൊപ്പം' എന്ന ശീര്‍ഷകത്തില്‍ ഡിസംബര്‍ 18-21 തിയ്യതികളില്‍ നടക്കുന്ന മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സൗഹാര്‍ദ്ദ സംഗമങ്ങള്‍ക്ക് തിങ്കളാഴ്ച്ച തുടക്കം.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
മര്‍കസ് സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കിയ സ്‌നേഹജനങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍, പ്രൊഫഷണലുകള്‍, നിയമങ്ങള്‍, രക്ഷിതാക്കള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സ്‌നേഹസംഗമങ്ങളാണ് ഡിസംബര്‍ 1 മുതല്‍ 17 വരെ സംഘടിപ്പിച്ചിരിക്കുന്നത്.
തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് നടക്കുന്ന പാരന്റ്‌സ് മീറ്റോടു കൂടി മര്‍കസ് സൗഹാര്‍ദ്ദ സംഗമങ്ങള്‍ക്ക് തുടക്കമാവും. സംഗമത്തില്‍ മര്‍കസ് ശരീഅത്ത് കോളേജ് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ പങ്കെടുക്കും. മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനം അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.
കെ.കെ അഹമ്മദ് കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. സി. മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തും. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് പഠന ക്ലാസ് നയിക്കും. പ്രമുഖര്‍ സംബന്ധിക്കും.
No comments:
Post a Comment