കാസര്‍കോട്: ’മതേതര, അക്രമരഹിത, ലഹരിവിമുക്ത, വികസിത കേരളം’ എന്ന മുദ്രാവാക്യമുയര്‍ത്തി കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ നയിക്കുന്ന ജനപക്ഷയാത്ര നവംബര്‍ നാലിന് കുമ്പളയില്‍നിന്ന് പ്രയാണമാരംഭിക്കും.
ഇതുസംബന്ധിച്ച് ജില്ലയില്‍ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഡി.സി.സി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇതുസംബന്ധിച്ച് ജില്ലയില്‍ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഡി.സി.സി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വി.എം. സുധീരന് പതാക കൈമാറി ഉദ്ഘാടനം ചെയ്യും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. ഡിസംബര്‍ ഒമ്പതിന് തിരുവനന്തപുരത്താണ് യാത്ര സമാപിക്കുക. ഉദ്ഘാടന ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍, വിവിധ വകുപ്പ് മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, കെ.പി.സി.സി ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ഡി.സി.സി പ്രസിഡന്‍റ് അഡ്വ. സി.കെ. ശ്രീധരന്‍, വൈസ് പ്രസിഡന്‍റ് പി.എ. അശ്റഫലി, ജനറല്‍ സെക്രട്ടറി പി.കെ. ഫൈസല്‍, എക്സിക്യൂട്ടിവ് അംഗം അഡ്വ. എ. ഗോവിന്ദന്‍ നായര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment