ടെഹ്‌റാന്‍: പുരുഷ വോളിബോള്‍ മത്സരം കാണാന്‍ ശ്രമിച്ച യുവതിക്ക് ഇറാനില്‍ ഒരു വര്‍ഷം തടവ് ശിക്ഷ. ഖോന്‍ചെ ഖവാമി എ്ന്ന 25 കാരിയെയാണ് ഇറാനില്‍ ഒരു വര്‍ഷം തടവിന് വിധിച്ചത്. പുരുഷ കായിക മത്സരങ്ങള്‍ കാണുന്നതിനു ഇറാനില്‍ സ്ത്രീകള്‍ക്കു വിലക്കുണ്ട് ഇതു ലംഘിച്ചതിനാണ് ബ്രിട്ടീഷ് പൗരത്വമുളള യുവതിയെ ജയിലില്‍ അടച്ചത്.
രാഷ്ട്രത്തിനെതിരായ പ്രചാരണങ്ങളുടെ ഭാഗമായാണ് യുവതിയെ ശിക്ഷിച്ചത്. ഇറാനും ഇറ്റലിയും തമ്മിലുള്ള വോളിബോള്‍ മത്സരം കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തെഹ്‌റാനിലെ ആസാദി സ്‌റ്റേഡിയത്തിന് മുന്നില്‍ പ്രതിഷേധിച്ചതിന് കഴിഞ്ഞ ജൂണ്‍ 20നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതേതുടര്‍ന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ വിട്ടയച്ചെങ്കിലും ഒക്‌ടോബറില്‍ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

ഖവാമിയുടെ മോചനത്തിനായി മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ രംഗത്തു വന്നിരുന്നു. ഇറാന്റെ നടപടിയില്‍ ബ്രിട്ടീഷ് വിദേശകാര്യ വകുപ്പ് ആശങ്ക അറിയിച്ചു.
Keywords: international News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment