കാഞ്ഞങ്ങാട് : മഴ മാറുന്നതോടെ വെള്ളം വറ്റുന്ന കാരാട്ടുവയല്‍, നെല്ലിക്കാട്ട്, അതിയാമ്പൂര്‍ തോടിനെ ജല സമ്പന്നമാക്കി തോടിന്റെ ജീവന്‍ നിലനിര്‍ത്താന്‍ നാട്ടുകാര്‍ ഒന്നിച്ചപ്പോള്‍ തോട് നിറയെ വെള്ളവുമായി ജൈവതടയണ ശ്രദ്ധേയമാകുന്നു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാഞ്ഞങ്ങാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന തോട് സംരക്ഷണ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് നെല്ലിക്കാട്ട് റെഡ്സ്റ്റാര്‍ ക്ലബ്ബ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് തടയണ നിര്‍മ്മിച്ചത്. മാലിന്യം വലിച്ചെറിയാത്ത മനസ്സുകളുണ്ടാവട്ടെ എന്ന ബോര്‍ഡ് സ്ഥാപിച്ചുകൊണ്ട് വാര്‍ഡ് കൗണസിലര്‍ പുഷ്പലത ഉദ്ഘാടനം ചെയ്തു.
റെഡ് സ്റ്റാര്‍ ക്ലബ്ബ് പ്രസിഡന്റ് പ്രീജിത്ത്കമാര്‍ സെക്രട്ടറി രതീഷ്, ഹരീഷ് കുമാര്‍, എം.കുമാരന്‍, കെ.വി.കൊട്ടന്‍, എം.ബാലന്‍, കെ.രാജേഷ്, കുഞ്ഞിരാമന്‍, കുഞ്ഞികൃഷ്ണന്‍ പരിഷത്ത് യൂണിറ്റ് സെക്രട്ടറി പി.കഞ്ഞിക്കണ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment