തൃക്കരിപ്പൂര്‍: സൗജന്യ വൈഫൈ സംവിധാനമുള്ള ഇന്ത്യയിലെ ആദ്യ ഗ്രാമപഞ്ചായത്തെന്ന പദവി ഇനി തൃക്കരിപ്പൂരിന് സ്വന്തം. ഞായറാഴ്ച നിലവില്‍വന്ന സംവിധാന പ്രകാരം തൃക്കരിപ്പൂര്‍ ബസ്സ്റ്റാന്‍ഡിന്‍െറ ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് ആദ്യഘട്ടത്തില്‍ സൗജന്യ ഇന്‍റര്‍നെറ്റ് കണക്ഷന്‍ ലഭിക്കുക. പിന്നീട് ഇത് പഞ്ചായത്തില്‍ എല്ലായിടത്തും ലഭ്യമാകും.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
വൈഫൈക്കൊപ്പം പഞ്ചായത്ത് ഓഫിസില്‍ ടച് സ്ക്രീന്‍ കിയോസ്ക്, ഫ്രണ്ട് ഓഫിസ് ടോക്കണ്‍ വെന്‍ഡിങ് സൗകര്യം എന്നിവയും ഒരുക്കി. ഒരു മാസത്തിനകം കടലാസ് രഹിത പഞ്ചായത്താക്കാനുള്ള തയാറെടുപ്പിലാണ് ഭരണ സമിതി. ഇതിന്‍െറ ഭാഗമായി ഓഫിസ് സംവിധാനം ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. പഴയ ഫയലുകള്‍ അടുക്കും ചിട്ടയോടും വെച്ച്, പ്രത്യേക സൂചകങ്ങള്‍ നല്‍കുന്ന പ്രവൃത്തി പൂര്‍ത്തിയായി. 20 വര്‍ഷത്തെ ഫയലുകള്‍ ഏതുസമയവും ലഭ്യമാവുന്ന തരത്തില്‍ ക്രമീകരിക്കും.
കെട്ടിട നിര്‍മാണത്തിന് ഒരുദിവസം കൊണ്ട് അനുമതി നല്‍കുന്ന സംവിധാനം തൃക്കരിപ്പൂര്‍ പഞ്ചായത്തിലാണ് സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയത്. വളരെ വിജയകരമായി നടന്നിരുന്ന ഈ സംവിധാനം പിന്നീട് വന്ന സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് മുടങ്ങി. എങ്കിലും രണ്ടു പ്രവൃത്തി ദിവസങ്ങള്‍ക്കകം അനുമതി നല്‍കുന്ന രീതിയാണ് ഇവിടെ അവലംബിക്കുന്നത്.
സംസ്ഥാനത്തെ ആദ്യ എം-ഗവേണന്‍സ് പഞ്ചായത്തായി തൃക്കരിപ്പൂരിനെ പ്രഖ്യാപിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. ഐ.കെ.എം വികസിപ്പിച്ച സോഫ്റ്റ്വെയറിലെ അപാകതമൂലം ഗുണഭോക്താക്കള്‍ക്ക് മൊബൈല്‍ സന്ദേശം ലഭിക്കാന്‍ ഇടക്കാലത്ത് അസൗകര്യം നേരിട്ടെങ്കിലും പ്രശ്നം പരിഹരിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍ പറഞ്ഞു.
അപേക്ഷകളില്‍ മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്തുന്നവര്‍ക്ക് ഫയല്‍ വിശദാംശം സംബന്ധിച്ച വിവരം എസ്.എം.എസ് വഴി ലഭിക്കും. പഞ്ചായത്തിന്‍െറ വിവിധ സേവനങ്ങള്‍ വളരെ പെട്ടെന്ന് ലഭ്യമാക്കുന്ന മൊബൈല്‍ ആപ്ളിക്കേഷന്‍ വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത് അധികൃതര്‍.
ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങള്‍ തൃക്കരിപ്പൂര്‍ പഞ്ചായത്തിന്‍െറ നേട്ടം വളരെ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിക്കുന്നത്. പദ്ധതി പ്രഖ്യാപനം സംബന്ധിച്ച വിവരം ഇന്ത്യയിലെ ഇംഗ്ളീഷ് പത്രങ്ങളില്‍ വന്നതോടെ പശ്ചിമേഷ്യയിലെ പത്രങ്ങള്‍ ഏറ്റെടുത്തു. ഖലീജ് ടൈംസ്, ഗള്‍ഫ് ന്യൂസ് എന്നിവയില്‍ വളരെ പ്രാധാന്യപൂര്‍വമാണ് വൈഫൈ ഗ്രാമത്തെക്കുറിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചത്. അറബ് പത്രങ്ങളിലും വാര്‍ത്ത വന്നു.
ഡെക്കാന്‍ ക്രോണിക്കിളിന്‍െറ റിപ്പോര്‍ട്ടില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. എം. ശംസുദ്ദീനെ ഉദ്ധരിച്ചാണ് വാര്‍ത്ത തയാറാക്കിയത്.
No comments:
Post a Comment