കാഞ്ഞങ്ങാട്: സംരക്ഷകന്‍ ചമഞ്ഞ് യുവതിയെ കൂടെ താമസിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി.
Keywords: Kasaragod, Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയിലെ വലിയപറമ്പ് സ്വദേശിനിയായ 22 കാരിയുടെ രഹസ്യമൊഴിയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്)കോടതി രേഖപ്പെടുത്തിയത്. കോഴിക്കോട് നാദാപുരം സ്വദേശിയും വലിയപറമ്പില്‍ താമസക്കാരനുമായ അഹമ്മദിനെതിരെ (50) ഒരു മാസം മുമ്പാണ് യുവതി ചന്തേര പോലീസില്‍ പരാതി നല്‍കിയത്.
ഈ യുവതിയുടെ ബന്ധുവായ മറ്റൊരു യുവതിയുടെ ഭര്‍ത്താവാണ് അഹമ്മദ്. സംരക്ഷിക്കാന്‍ ആരുമില്ലാത്തതിനാല്‍ അഹമ്മദ് യുവതിയുടെ സംരക്ഷണം ഏറ്റെടുക്കുകയും തന്റെ വീട്ടില്‍ താമസിപ്പിക്കുകയും ചെയ്തു.
ഒരു വര്‍ഷക്കാലം അഹമ്മദിന്റെ വീട്ടില്‍ നിന്ന യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
ഇതേ തുടര്‍ന്ന് യുവതി മറ്റൊരു ബന്ധുവീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു. ഒരു മാസംമുമ്പ് യുവതി അഹമ്മദിനെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത പോലീസ് യുവതിയുടെ രഹസ്യമൊഴിയെടുക്കണമെന്നാവശ്യപ്പെട്ട് ഹൊസ്ദുര്‍ഗ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയുമുണ്ടായി.
No comments:
Post a Comment