Latest News

ഗ്രീന്‍വുഡ്‌സ് സ്‌കൂളിലെ ശിശുദിനത്തില്‍ റെഡ്‌ക്രോസ് യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു

ഉദുമ: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെ അനുസ്മരിച്ചുകൊണ്ട് വിപുലമായ ശിശുദിന പരിപാടികള്‍ ഗ്രീന്‍വുഡ്‌സ് സ്‌കൂളില്‍ നടന്നു. രാവിലെ നടന്ന പരിപാടിയില്‍ റെഡ്‌ക്രോസ് കാസര്‍കോട് ജില്ലാ ചെയര്‍മാന്‍ ചന്ദ്രശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. 

വിദ്യാലയത്തില്‍ പുതുതായി ആരംഭിച്ച ജൂനിയര്‍ റെഡ് ക്രോസ് യൂണിറ്റ് അംഗങ്ങള്‍ക്ക് ബാഡ്ജ് വിതരണം ചെയ്ത് സത്യപ്രതിജ്ഞ ചൊല്ലികൊടുത്താണ് പരിപാടികള്‍ ആരംഭിച്ചത്. റെഡ് ക്രോസ്സിന്റെ നിഷ്പക്ഷവും മാനുഷികവുമായ മഹത്തായ ദൗത്യത്തിന്റെ, പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു. 


ചടങ്ങില്‍ പ്രിന്‍സിപ്പല്‍ എം. രാമചന്ദ്രന്‍ സ്വാഗതം ആശംസിച്ചു. ഗ്രീന്‍വുഡസ് അക്കാദമി പ്രിന്‍സിപ്പാള്‍ ഫ്രൊഫസര്‍ വേണുഗോപാലന്‍, പി.ടി.എ. പ്രസിഡണ്ട് ഫാറൂഖ് കാസ്മി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. പി.ടി.എ. അംഗങ്ങളായ അബ്ദുല്‍ ജലീല്‍, അബ്ദുല്‍ നാസര്‍ തുടങ്ങിയവര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് സ്‌കൂളിലെ കെ.ജി. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വിവിധ ശിശുദിന പരിപാടികളും ശിശുദിന റാലിയും നടന്നു. 

ശിശുദിന റാലിയില്‍ കെ.ജി ഹെഡ്മിസട്രസ് ജയലക്ഷ്മിയും മറ്റു അധ്യാപികമാരും നേതൃത്വം നല്‍കി. ചടങ്ങില്‍ സ്‌കൂള്‍ റോഡ്‌ക്രോസ്സ് കോ-ഓര്‍ഡിനേറ്റര്‍ ഈശ്വരപ്രസാദ് നന്ദി പ്രകാശിപ്പിച്ചു

Keywords: Kasaragod, Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.