തൃശൂര്‍: ട്രെയിനില്‍ യുവതിയെ പെട്രോള്‍ ഒഴിച്ചു കത്തിച്ചുകൊന്ന കേസില്‍ തൃശൂര്‍ സിറ്റി പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ കണ്ണൂര്‍ റെയില്‍വേ പോലീസിനു കൈമാറി. റെയില്‍വേ ഡിവൈഎസ്പി ഒ.കെ. ശ്രീറാം തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനിലെത്തി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി. ഇയാള്‍ കുറ്റക്കാരനാണോയെന്ന് 100 ശതമാനം ഉറപ്പിക്കാന്‍ കഴിയാത്തതിനാലും കേസ് സിറ്റി പോലീസിന്റെ അന്വേഷണ പരിധിയില്‍ അല്ലാത്തതിനാലുമാണു യുവാവിനെ കൈമാറുന്നതെന്നു സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
മൊഴിക്കനുസരിച്ചു തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ട്. സംഭവത്തിലെ ദൃക്‌സാക്ഷികള്‍ ഇയാളെ തിരിച്ചറിഞ്ഞെങ്കില്‍ മാത്രമേ പ്രതിയെന്ന് ഉറപ്പിക്കാനാകൂ എന്നാണു പോലീസ് ഭാഷ്യം.
തമിഴ്‌നാട് തേനി കാമാക്ഷിപുരം അംബേദ്കര്‍ കോളനിയില്‍ സുരേഷിനെ (കണ്ണന്‍ - 24)യാണ് റെയില്‍വേ പോലീസിനു കൈമാറിയത്. കഴിഞ്ഞ നാലുവര്‍ഷമായി ഇയാള്‍ കൂലിവേലയും കോണ്‍ക്രീറ്റ് പണിയും ചെയ്തു കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ താമസിച്ചുവരികയായിരുന്നു.
കണ്ണൂര്‍-എറണാകുളം എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ യാത്ര ചെയ്തിരുന്ന ഫാത്തിമ(41) എന്ന യുവതിയെയാണു കഴിഞ്ഞ 20നു പുലര്‍ച്ചെ പെട്രോളൊഴിച്ചു കൊലപ്പെടുത്തിയത്. റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്നവരില്‍നിന്നു ലഭിച്ച വിവരമനുസരിച്ചു പോലീസ് തയാറാക്കിയ രേഖാചിത്രമനുസരിച്ചാണ് അന്വേഷണം തുടരുന്നത്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment