താമരശേരി: കൊടുവള്ളി പൂനൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. ചാത്തമംഗലം ദയാപുരം റസിഡന്‍ഷല്‍ ഇംഗ്ലീഷ് സ്‌കൂള്‍ വിദ്യാര്‍ഥികളായ താഴെ പടനിലം ഇടവലക്കണ്ടി ഇ.കെ.മന്‍സില്‍ അബ്ദുള്‍ റസാഖിന്റെ മകന്‍ ഷിയാസ് (15), ഓമശേരി ശാന്തി ഹോസ്പിറ്റല്‍ പീഡിയാട്രിസ്റ്റ് ഡോ.അബ്ദുള്‍ ലത്തീഫിന്റെ മകന്‍ എന്‍ഐടി കാമ്പസ് ഗ്രേസ് വില്ലയില്‍ ബിലാല്‍ അബ്ദുള്‍ ലത്തീഫ്(15), നരിക്കുനി എംവി ട്രേഡേഴ്‌സ് ഉടമ അരീക്കല്‍ എം.വി. അഹമ്മദ് കോയയുടെ മകന്‍ അന്‍സില്‍(15) എന്നിവരാണു മരിച്ചത്.
ക്ലാസ് കഴിഞ്ഞു മൂന്നരയോടെയാണ് ഏഴു വിദ്യാര്‍ഥികള്‍ മൂന്നു ബൈക്കുകളിലായി കൊടുവള്ളിയിലെത്തിയത്. നീന്തലിനായി ഈസ്റ്റ് കിഴക്കോത്തുള്ള സ്വകാര്യ നീന്തല്‍ക്കുളത്തില്‍ എത്തിയതായിരുന്നു ഇവര്‍. എന്നാല്‍, സ്ഥാപനം തുറക്കാത്തതിനാല്‍ തൊട്ടടുത്തുള്ള പുഴക്കടവില്‍ കുളിക്കാനിറങ്ങി. ഒഴുക്കില്‍പ്പെട്ടവരെ കൂടെയുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്നു സമീപത്തുള്ള വീടുകളില്‍ വിവരമറിയിച്ചു. നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ സംഭവസ്ഥലത്തുനിന്നു നൂറുമീറ്ററോളം താഴെനിന്നു മൃതദേഹങ്ങള്‍ കണെ്ടടുത്തു. കൊടുവള്ളി സ്വകാര്യ ആശുപത്രിയിലെത്തിച്ച മൃതദേഹങ്ങള്‍ പിന്നീടു കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റി.
അന്‍സിലിന്റെ സഹോദരങ്ങള്‍: ആദില്‍ റഹ്മാന്‍ (ചക്കാലക്കല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥി), ആന്‍സിയ (നരിക്കുനി ഇംഗീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥി). മാതാവ്: ഷക്കീറ. ഷിയാസിന്റെ സഹോദരങ്ങള്‍: സാഹിര്‍(എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥി ബാംഗ്ലൂര്‍), ഡോ.സുഹാന. മാതാവ്: ആരിഫ.
ബിലാലിന്റെ സഹോദരങ്ങള്‍: യാസ്മിന്‍(മെഡിക്കല്‍ വിദ്യാര്‍ഥി), ലാമിയ. മാതാവ്: സാനിയ (ബിഎസ്എന്‍എല്‍, കോഴിക്കോട്).
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ക്ലാസ് കഴിഞ്ഞു മൂന്നരയോടെയാണ് ഏഴു വിദ്യാര്‍ഥികള്‍ മൂന്നു ബൈക്കുകളിലായി കൊടുവള്ളിയിലെത്തിയത്. നീന്തലിനായി ഈസ്റ്റ് കിഴക്കോത്തുള്ള സ്വകാര്യ നീന്തല്‍ക്കുളത്തില്‍ എത്തിയതായിരുന്നു ഇവര്‍. എന്നാല്‍, സ്ഥാപനം തുറക്കാത്തതിനാല്‍ തൊട്ടടുത്തുള്ള പുഴക്കടവില്‍ കുളിക്കാനിറങ്ങി. ഒഴുക്കില്‍പ്പെട്ടവരെ കൂടെയുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്നു സമീപത്തുള്ള വീടുകളില്‍ വിവരമറിയിച്ചു. നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ സംഭവസ്ഥലത്തുനിന്നു നൂറുമീറ്ററോളം താഴെനിന്നു മൃതദേഹങ്ങള്‍ കണെ്ടടുത്തു. കൊടുവള്ളി സ്വകാര്യ ആശുപത്രിയിലെത്തിച്ച മൃതദേഹങ്ങള്‍ പിന്നീടു കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റി.
അന്‍സിലിന്റെ സഹോദരങ്ങള്‍: ആദില്‍ റഹ്മാന്‍ (ചക്കാലക്കല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥി), ആന്‍സിയ (നരിക്കുനി ഇംഗീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥി). മാതാവ്: ഷക്കീറ. ഷിയാസിന്റെ സഹോദരങ്ങള്‍: സാഹിര്‍(എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥി ബാംഗ്ലൂര്‍), ഡോ.സുഹാന. മാതാവ്: ആരിഫ.
ബിലാലിന്റെ സഹോദരങ്ങള്‍: യാസ്മിന്‍(മെഡിക്കല്‍ വിദ്യാര്‍ഥി), ലാമിയ. മാതാവ്: സാനിയ (ബിഎസ്എന്‍എല്‍, കോഴിക്കോട്).
No comments:
Post a Comment