Latest News

കെ.എം.സി.സി. യുടെ സ്മാര്‍ട്ട് ജേര്‍ണി ശ്രദ്ധേയമായി

ദുബൈ: ദുബൈ കെ. എം. സി. സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മണ്ഡലത്തിലെ പ്രധാന പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് യു. എ. ഇയുടെ വടക്കന്‍ പ്രവിശ്യയായ കല്‍ബയിലേക്ക് സംഘടിപ്പിച്ച സ്മാര്‍ട്ട് ജേര്‍ണി ശ്രദ്ധേയമായി.

പ്രാവാസ ജീവിതത്തിലെ വിരസതകള്‍ക്ക് ഇടയിലും അശരണര്‍ക്കും പിറന്ന നാടിന്റെ പുരോഗമനത്തിനും വേണ്ടി ജോലി തിരക്കുകള്‍ക്കിടയിലെ ഇടവേളകളില്‍ പ്രവര്‍ത്തിക്കുന്ന കെ. എം. സി. സി പ്രവര്‍ത്തകര്‍ സംബന്ധിച്ച മുഴുനീള യാത്രയില്‍ ദുബൈ കെ,എം.സി.സി. സംഘടിപ്പിച്ച'ക്ലീന്‍ അപ്പ് ദ വേള്‍ഡ്' പരിപാടിയില്‍ സംബന്ധിച്ചതിനു ശേഷമാണു യാത്ര പുറപ്പെട്ടത്. 


സുശക്തവും ക്രിയാത്മകവുമായ യുവനേതൃനിരയെ വാര്‍ത്തെടുക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച യാത്രയില്‍ വ്യക്തി വികസന ക്ലാസ്സുകള്‍, നേതൃ പരിശീലന പരിപാടികള്‍, സംഘടനാ ചര്‍ച്ചകള്‍, ക്വിസ് മത്സരം, വിനോദ സൗഹൃദ മത്സരങ്ങള്‍,മുതിര്‍ന്ന തോക്കളുമൊത്തുള്ള ആശയ സംവാദങ്ങള്‍, ആനുകാലിക വിഷയങ്ങള അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകള്‍ കമ്മിറ്റിയുടെ ഭാവി പരിപാടികളെ കുറിച്ചുള്ള ആശയ ചര്‍ച്ചകളും സംവാദങ്ങളും നയ രൂപീകരണവും നടന്നു.

ദുബായ് ക്ലീനപ്പ് ദി വേള്‍ഡ് പരിസരത്ത് നിന്നും പുറപ്പെട്ട സ്മാര്‍ട്ട് ജേര്‍ണിക്ക് ദുബൈ കെ.എം.സി.സി. പ്രസിഡണ്ട് പി.കെ.അന്‍വര്‍ നഹ ഫ്‌ലാഗ് ഓഫ് ചെയ്തു. സംസഥാന ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുരിച്ചണ്ടി, സംസ്ഥാന നേതാക്കളായ ഹസ്സൈനാര്‍ തോട്ടുംബാഗം, മുസ്തഫ തിരൂര്, ജില്ല ജനറല്‍ സെക്രട്ടറി അബ്ദുള്ള ആരങ്ങാടി, മുനീര് ചെര്‍ക്കള, ഖാദര്‍ ബെണ്ടിച്ചാല്‍, ഹനീഫ് ടി.ആര്‍, സി.എച് നൂറുദ്ദീന്‍, മഹമൂദ് കുളങ്ങര, സലാം കന്യപാടി, റിയാസ് മാനൂര്‍, എന്നിവര് ആശംസ അര്‍പ്പിച്ചു. മണ്ഡലം പ്രസിഡണ്ട് ടി.കെ.മുനീര് ബന്താട് , ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഷബീര്‍ കിഴൂര്, അബ്ബാസ് കെ.പി.ഇല്യാസ് കട്ടകാല്‍, ഷംസീര്‍ അടൂര്‍, സി.എ .ബഷീര്, മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക, ഇസ്മയില്‍ നാലംവാതുക്കല്‍, ഹാഷിം വെസ്റ്റ്,ആരിഫ് ചേരുമ്പ, ബക്കര്‍ പള്ളിക്കര, നൗഫല്‍ മങ്ങടാന്‍, അസ്ലം പാക്യര, റൗഫ് കെ.ജി.എന്‍ ,സിദ്ധീക്ക് അടൂര്‍, ഹസീബ് പള്ളിക്കര തുടങ്ങിയവര്‍ നേത്രത്വം നല്കി.

 
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.