തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം അടങ്ങിയ വര്‍ക്ക് റജിസ്റ്റര്‍ തിരുത്തിയെന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട രണ്ടു പേരെയും കോടതി വിട്ടയച്ചു. ചീഫ് കെമിക്കല്‍ എക്സാമിനേഴ്സ് ലാബിലെ മുന്‍ ചീഫ് കെമിക്കല്‍ എക്സാമിനര്‍ ആര്. ഗീത, അനലിസ്റ്റ് എം. ചിത്ര എന്നിവരെയാണു ചീഫ് ജുഡീഷല്‍ മജിസ്ട്രേട്ട് വി. വിന്‍സന്റ് ചാര്‍ളി വിട്ടയച്ചത്. സംശയത്തിന്റെ ആനുകൂല്യം നല്കി പ്രതികളെ വിട്ടയയ്ക്കുന്നതായി ഉത്തരവില്‍ കോടതി വ്യക്തമാക്കി.
പ്രതികള്‍ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ ഒന്നു പോലും തെളിയിക്കാന്‍ ഹര്‍ജിക്കാരനായ ജോമോന് പുത്തന്‍പുരയ്ക്കലിനു കഴിഞ്ഞില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. വര്‍ക്ക് റജിസ്റ്റര്‍ തിരുത്തിയതിനു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആരോപണം. എന്നാല്‍ ഇതിനു തെളിവില്ല. ദുരുദ്ദേശ്യപരമായിരുന്നു എന്നും കരുതാനാവില്ല. വര്‍ക്ക് റജിസ്റ്ററില്‍ തിരുത്തല്‍ വരുത്താന്‍ ഉദ്യോഗസ്ഥര്‍ക്കു പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി.
രേഖകള്‍ തിരുത്തിയത് അന്തിമ റിപ്പോര്‍ട്ട് സത്യസന്ധമായി കോടതിയില്‍ സമര്‍പ്പിക്കുന്നതിനു വേണ്ടിയാണ് എന്നായിരുന്നു പ്രതികളുടെ വാദം. ഈ സാഹചര്യത്തില്‍ സംശയത്തിന്റെ ആനുകൂല്യം നല്കി പ്രതികളെ വിട്ടയയ്ക്കുകയാണെന്നു വിധിയില്‍ പറഞ്ഞു. പ്രതികള്‍ക്കു വേണ്ടി അഭിഭാഷകരായ ശാസ്തമംഗലം എസ്. അജിത് കുമാര്‍, ഭാസുരേന്ദ്രന് നായര്‍, ധനുഷ് സുബോധന്‍, കേശവന്‍കുട്ടി, പ്രവീണ്‍ എന്നിവര്‍ ഹാജരായി. കോടതി വിധി നിയമവിരുദ്ധമാണെന്നും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ഹര്‍ജിക്കാരനായ ജോമോന് പുത്തന്‍പുരയ്ക്കല്‍ പ്രതികരിച്ചു.
പ്രതികളുടെ ഇതേ വാദം തള്ളിയാണു കോടതി ഈ കേസില്‍ കുറ്റപത്രം നല്‍കിയത്. പിന്നീട് ഇതിനെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയപ്പോഴും ഈ വാദം തള്ളിയതാണ്- ജോമോന് പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
പ്രതികള്‍ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ ഒന്നു പോലും തെളിയിക്കാന്‍ ഹര്‍ജിക്കാരനായ ജോമോന് പുത്തന്‍പുരയ്ക്കലിനു കഴിഞ്ഞില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. വര്‍ക്ക് റജിസ്റ്റര്‍ തിരുത്തിയതിനു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആരോപണം. എന്നാല്‍ ഇതിനു തെളിവില്ല. ദുരുദ്ദേശ്യപരമായിരുന്നു എന്നും കരുതാനാവില്ല. വര്‍ക്ക് റജിസ്റ്ററില്‍ തിരുത്തല്‍ വരുത്താന്‍ ഉദ്യോഗസ്ഥര്‍ക്കു പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി.
രേഖകള്‍ തിരുത്തിയത് അന്തിമ റിപ്പോര്‍ട്ട് സത്യസന്ധമായി കോടതിയില്‍ സമര്‍പ്പിക്കുന്നതിനു വേണ്ടിയാണ് എന്നായിരുന്നു പ്രതികളുടെ വാദം. ഈ സാഹചര്യത്തില്‍ സംശയത്തിന്റെ ആനുകൂല്യം നല്കി പ്രതികളെ വിട്ടയയ്ക്കുകയാണെന്നു വിധിയില്‍ പറഞ്ഞു. പ്രതികള്‍ക്കു വേണ്ടി അഭിഭാഷകരായ ശാസ്തമംഗലം എസ്. അജിത് കുമാര്‍, ഭാസുരേന്ദ്രന് നായര്‍, ധനുഷ് സുബോധന്‍, കേശവന്‍കുട്ടി, പ്രവീണ്‍ എന്നിവര്‍ ഹാജരായി. കോടതി വിധി നിയമവിരുദ്ധമാണെന്നും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ഹര്‍ജിക്കാരനായ ജോമോന് പുത്തന്‍പുരയ്ക്കല്‍ പ്രതികരിച്ചു.
പ്രതികളുടെ ഇതേ വാദം തള്ളിയാണു കോടതി ഈ കേസില്‍ കുറ്റപത്രം നല്‍കിയത്. പിന്നീട് ഇതിനെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയപ്പോഴും ഈ വാദം തള്ളിയതാണ്- ജോമോന് പറഞ്ഞു.
No comments:
Post a Comment