നീലേശ്വരം: ഭര്‍ത്താവിന്റെ ഒത്താശയോടെ സുഹൃത്ത് യുവതിയെ ബലാല്‍സംഗം ചെയ്ത കേസ് കോടതി തള്ളി. കരിന്തളം കോയിത്തട്ടയിലെ വരയില്‍ പ്രസാദ്(28), സുഹൃത്ത് ഓമച്ചേരിയിലെ കെ വി മനോജ്(35) എന്നിവര്‍ പ്രതികളായ കേസാണ് ഹൊസ്ദുര്‍ഗ് അസിസ്റ്റന്റ് സെഷന്‍സ് കോടതി തള്ളിയത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ചോയ്യങ്കോട് സ്വദേശിനിയായ 24 കാരിയാണ് ഭര്‍ത്താവ് പ്രസാദിനും സുഹൃത്ത് മനോജിനുമെതിരെ കോടതിയില്‍ ഹരജി നല്‍കിയിരുന്നത്. 2011 ജനുവരിയിലാണ് പ്രസാദ് യുവതിയെ വിവാഹം ചെയ്തത്. ഫെബ്രുവരി മാസത്തില്‍ ഒരു ദിവസം വീട്ടിനകത്തെ കിടപ്പു മുറിയില്‍ ഉറങ്ങുകയായിരുന്ന യുവതിയെ പ്രസാദിന്റെ ഒത്താശയോടെ മനോജ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. തുടര്‍ന്ന് ഗര്‍ഭിണിയായ യുവതിയെ നീലേശ്വരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ച് നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയെന്നും പരാതിയുണ്ടായിരുന്നു.
യുവതി ഇതു സംബന്ധിച്ച് ഹൊസ്ദുര്‍ഗ് അസിസ്റ്റന്റ് സെഷന്‍സ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുകയും കേസെടുക്കാന്‍ നീലേശ്വരം പോലീസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
ഇതേ തുടര്‍ന്ന് പോലീസ് പ്രസാദിനും മനോജിനുമെതിരെ കേസെടുക്കുകയും നീലേശ്വരം സി ഐ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ കേസിന്റെ വിചാരണ വേളയില്‍ പരാതി പിന്‍വലിക്കുന്നതായി യുവതി കോടതിയെ അറിയിച്ചു.
ഇതേ തുടര്‍ന്നാണ് കേസ് കോടതി തള്ളിയത്. യുവതി കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്ത കേസായതിനാല്‍ രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നില്ല.
ഇതേ തുടര്‍ന്നാണ് കേസ് കോടതി തള്ളിയത്. യുവതി കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്ത കേസായതിനാല്‍ രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നില്ല.


No comments:
Post a Comment