തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ചെയര്‍മാനും ധനമന്ത്രിയുമായ കെ.എം മാണിക്കെതിരെ കോഴവാങ്ങിയെന്ന ആരോപണമുണ്ടായത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. ബിജു രമേശ് ആരോപിച്ചതുപോലെ തന്നെവന്ന് കണ്ടിട്ടില്ലെന്നും ഉണ്ടെങ്കില്‍ അത് എവിടെ വെച്ച്, എപ്പോള്‍ എന്നത് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ടി.എന്‍ പ്രതാപന്‍ പ്രതികരിച്ചത് ശരിയായില്ല. പ്രതാപനെ നിയന്ത്രിക്കാനുള്ള അധികാരം തനിക്കുണ്ടെന്നും നിയന്ത്രിക്കാന്‍ തനിക്കറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗൂഢാലോചനയെക്കുറിച്ച് ഉമ്മന്‍ ചാണ്ടിക്ക് അറിയാമെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ് പറഞ്ഞത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പി.സി ജോര്‍ജ്ജ് അത് മാറ്റി പറഞ്ഞിട്ടുണ്ടെന്നും അല്ലെങ്കില്‍ അത് മാറ്റിപ്പറയുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആരോപണം അടിസ്ഥാനരഹിതമാണെന്ന് തനിക്ക് വ്യക്തമായി അറിയുന്ന സാഹചര്യത്തില്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നതാണ് തന്റെ നിലപാടെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. അതേസമയം, അന്വേഷണം സംബന്ധിച്ച് വ്യക്തമായ ഉത്തരം നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല.
ഇരുമ്പ് മറക്കുള്ളില്‍ നിന്ന് രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയ ആളല്ല കെ.എം മാണിയെന്നും അദ്ദേഹത്തെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും വെളിപ്പെടുത്തലുകള്‍ നടത്തിയാല്‍ അത് ജനം വിശ്വസിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment