തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച എയ്ഡ്‌സ് രോഗിയായ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. കോട്ടൂര്‍ സ്വദേശിയായ 19കാരനെയാണ് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റുചെയ്തത്.
പിടിയിലായ യുവാവ് താന്‍ എയ്ഡ്‌സ് രോഗിയാണെന്ന് പോലീസിനെ അറിയിച്ചു. പോലീസ് നടത്തിയ വൈദ്യപരിശോധനയില്‍ ഇത് സ്ഥിരീകരിക്കുകയും ചെയ്തു.
ഇക്കഴിഞ്ഞ 19ന് ആയിരുന്നു സംഭവം. മെഡിക്കല്‍ കോളേജിന് സമീപത്തുള്ള പെണ്‍കുട്ടിയെ ചേങ്കോട്ടുകോണത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ െവച്ചാണ് യുവാവ് പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.
തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ പെണ്‍കുട്ടിയെ യുവാവിനൊപ്പം കണ്ടെത്തി. പോലീസിനെ കണ്ട് ആദ്യം ഇയാള്‍ ഓടി രക്ഷപ്പെട്ടെങ്കിലും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവില്‍ കോട്ടൂരില്‍ നിന്ന് പിടിയിലായി. പിന്നീട് നടത്തിയ രക്ത പരിശോധനയിലാണ് ഇയാള്‍ എയ്ഡ്‌സ് രോഗിയാണെന്ന് കണ്ടെത്തിയത്.
മെഡിക്കല്‍ കോളേജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷീന്‍ തറയിലിന്റെ നേതൃത്വത്തില്‍ എസ്.ഐ. കെ.വിക്രമന്‍, ക്രൈം എസ്.ഐ. ബാബു, എ.എസ്.ഐ. അശോകന്‍, എസ്.സി.പി. ഒ മാരായ ജയശങ്കര്‍, ജയന്‍, സി.പി.ഒ. സാംജിത്ത് എന്നിവര്‍ ചേര്‍ന്നാണ് യുവാവിനെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കിയശേഷം അമ്മക്കൊപ്പം വിട്ടയച്ചു.

No comments:
Post a Comment