മഞ്ചേരി: വീട്ടില്‍നിന്ന് രാത്രി ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ ബൈക്കും ലോറിയും ഇടിച്ച് ബൈക്കില്‍ സഞ്ചരിച്ച രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പുല്ലാര മേല്‍മുറി പാണക്കാടന്‍ അബ്ദുല്ലയുടെ മകന്‍ സഹദ് (19), പുല്ലാര പറയങ്ങാടന്‍ മുഹമ്മദിന്റെ മകന്‍ അജ്മല്‍ ഫാസില്‍ (19) എന്നിവരാണ് മരിച്ചത്.
പുല്ലാര തൊണ്ടിയില്‍ മുസ്തഫയുടെ മകന്‍ അജ്മലിനെ(17) പരുക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കള്‍ അര്‍ധരാത്രി വള്ളുവമ്പ്രം റേഷന്‍കടയ്ക്കു സമീപമാണ് അപകടം. വീട്ടിലെ പെയന്റിങ് ജോലി കഴിഞ്ഞ് ഭക്ഷണം കഴിക്കാന്‍ പോവുകയായിരുന്നു മൂവരും. മരം കയറ്റിയ ലോറി റോഡില്‍ തിരിക്കുന്നതിനിടെയാണ് അപകടം. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. മൃതദേഹങ്ങള്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കബറടക്കി.
സഹദ് പുല്ലാനൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 10-ാംതരം വിദ്യാര്‍ഥിയാണ്. മാതാവ്: മറിയ. സഹോദരങ്ങള്‍: സഹ്‌ല മര്‍വി, സുഹൈലഭാനു. അജ്മല്‍ ഫാസില്‍ പുല്ലാര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിഎച്ച്എസ്ഇ വിദ്യാര്‍ഥിയാണ്. മാതാവ്: ഉമ്മുസല്‍മ. സഹോദരങ്ങള്‍: റയ്ഹാനത്ത്, റാഷിദ. പുല്ലാര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് അവധി നല്‍കി.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment