കാസര്‍കോട്: കാഞ്ഞങ്ങാട് സ്‌കൂള്‍ വിദ്യാര്‍ഥി അഭിലാഷ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്തണമെന്ന് സിപിഐ എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ ആവശ്യപ്പെട്ടു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോയ വിദ്യാര്‍ഥിയാണ് പോളിടെക്‌നികിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാഭാവിക മരണമല്ലെന്ന് പ്രഥമദൃഷ്ട്യ വ്യക്തമാണ്. മരണത്തിനുപിന്നിലെ ദുരൂഹത നീക്കീ കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം.
കുട്ടികള്‍ക്ക്‌പോലും സുരക്ഷിതമായി ജീവിക്കാന്‍പറ്റാത്ത അവസ്ഥയാണ് സംജാതമാകുന്നത്. ജില്ലയില്‍ അടുത്ത കാലത്തായി മാഫിയ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ച് വരുകയാണ്.
രണ്ട് യുവാക്കളെ മംഗളൂരുവില്‍ കഴുത്തറുത്ത്‌കൊന്ന് കുണ്ടംകുഴിയില്‍ കൊണ്ടുവന്ന് കുഴിച്ചിട്ട സംഭവം നടന്നിട്ട് അധികകാലമായിട്ടില്ല. തൃക്കരിപ്പൂരിലെ യുവതിയെ കൊന്ന് നീലേശ്വരത്ത് ആള്‍പാര്‍പില്ലാത്ത പറമ്പില്‍ കുഴിച്ചിട്ട സംഭവവും അടുത്തകാലത്തുണ്ടായി. ഇപ്പോള്‍ പത്താംക്ലാസില്‍ പഠിക്കുന്ന കുട്ടിയെ കൊന്നിട്ടിരിക്കുന്ന നിലയില്‍ കണ്ടെത്തി.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള കര്‍ശന നടപടിയാണ് ആഭ്യന്തരവകുപ്പിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നുണ്ടാവേണ്ടതെന്ന് സതീഷ്ചന്ദ്രന്‍ പറഞ്ഞു.
No comments:
Post a Comment