Latest News

മുഹിമ്മാത്തില്‍ ത്വാഹിര്‍ തങ്ങള്‍ ഉറൂസിന് പ്രൗഢ തുടക്കം

പുത്തിഗെ : [www.malabarflash.com] മൂന്ന് ദിവസങ്ങളിലായി മുഹിമ്മാത്തില്‍ നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 9ാം ഉറൂസിന് പ്രഢ തുടക്കം. വൈകുന്നേരം നടന്ന ഉദ്ഘാടന സമ്മേളനം സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങളുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച ജുമുഅക്ക് ശേഷം താജുല്‍ ഉലമ,നൂറുല്‍ ഉലമ,ആലംപാടി ഉസ്താദ്, ഇച്ചിലങ്കോട് മഖാം,സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മഖാം സിയാറത്തോടെയാണ് മൂന്ന് ദിവസത്തെ ഉറൂസ് പരിപാടികള്‍ക്ക് സമാരംഭം കുറിച്ചത്. 

സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കൂഞ്ഞി തങ്ങള്‍ കല്ലക്കട്ട,സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍,സയ്യിദ് ഇസ്മാഈല്‍ ബാഫഖി തങ്ങള്‍ കൊയിലാണ്ടി,സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ ആന്ത്രോത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

രാവിലെ സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ ഉറൂസ് നഗരിയില്‍ പതാക ഉയര്‍ത്തി.

സയ്യിദ് ഇസ്മാഈല്‍ ബാഫഖി തങ്ങള്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അഹ്മദ് മുനീറുല്‍ അഹ്ദല്‍, ശിഹാബുദ്ധീന്‍ ജമലുല്ലൈലി, സി.അബ്ദുല്ല മുസ്ലിയാര്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി,ഹുസൈന്‍ സഅദി കെ.സി റോഡ്,ഹമീദ് മൗലവി ആലംപാടി, റഫീഖ് സഅദി ദേലംപാടി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി,സുല്‍ത്താന്‍ കുഞ്ഞഹമ്മദ് ഹാജി, ഹാജി അമീറലി ചൂരി, ബഷീര്‍ സഖാഫി കൊല്യം,കന്തല്‍ സൂപ്പി മദനി,അബൂബക്കര്‍ സഖാഫി പുത്തിഗെ, ഫ്രീ കുവൈത്ത് അബ്ദുല്ല ഹാജി, കെ.ബി അബ്ദുല്ല ഹാജി ഖത്തര്‍, മുഹമ്മദലി സഖാഫി സുരിബയല്‍, മൊയ്തു ഹാജി കോട്ടക്കുന്ന്, മൂസ സഖാഫി കളത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍ സ്വാഗതവും ഹാഫിള് ഇല്യാസ് സഖാഫി നന്ദിയും പറഞ്ഞു.

രാത്രി നടന്ന അനുസ്മരണ സംഗമത്തില്‍ ഹംസ മിസ്ബാഹി ഓട്ടപ്പടവ് പ്രഭാഷണം നടത്തി. തുടര്‍ന്ന് ശുക്കൂര്‍ ഇര്‍ഫാനി ചെമ്പരിക്കയുടെ നേതൃത്വത്തില്‍ നടന്ന ബാനത് സുആദ ആലാപനം വിശ്വാസികള്‍ക്ക് ആത്മീയ ചൈതന്യം പകര്‍ന്നു.

ശനിയാഴ്ച രാവിലെ ഏഴുമണിക്ക് ഹിമമി സംഗമം ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ അബൂബക്കര്‍ കാമില്‍ സഖാഫി ഉദ്ഘാടനംചെയ്യും. സയ്യിദ് ശറഫുദ്ദീന്‍ ഹിമമി കല്ലക്കട്ട പ്രാര്‍ഥനയും മുസ്തഫ സഖാഫി വിഷയാവതരണവും നടത്തും. 

10 മണിക്ക് പണ്ഡിതസമ്മേളനം മാണിക്കോത്ത് എ പി അബ്ദുല്ല മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ താജുശ്ശരീഅ എം. അലിക്കുഞ്ഞി ഉസ്താദ് ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ വിഷയാവതരണം നടത്തും. 

ഉച്ചക്ക് രണ്ടുമണിക്ക് പ്രാസ്ഥാനിക സമ്മേളനം സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ ബുഖാരിയുടെ പ്രാര്‍ഥനയോടെ തുടങ്ങും. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കെ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, അബ്ദുറശീദ് സൈനി കക്കിഞ്ച, പി.കെ. അബൂബക്കര്‍ മൗലവി പ്രസംഗിക്കും.

രാത്രി ഏഴിന് ആശയ സംവാദം സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ എണ്‍മൂറിന്റെ പ്രാര്‍ഥനയോടെ ആരംഭിക്കും. സി. അബ്ദുല്ല മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ എ.കെ. അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. അബ്ദുറശീദ് സഖാഫി പത്തപ്പിരിയം നേതൃത്വം നല്‍കും.

ഞായറാഴ്ച വൈകിട്ട് സമാപന ദിഖ്ര്‍ ദുആ സമ്മേളനം സയ്യിദ് ളിയാഉല്‍ മുസ്തഫ ഹാമിദ് കോയമ്മ തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിക്കും. സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ കെ.പി. ഹംസ മുസ്‌ലിയാര്‍ ചിത്താരി ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും.

സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍, ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, ഹമീദ് മുസ്‌ലിയാര്‍ മാണി, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, യേനപ്പോയ അബ്ദുല്ലക്കുഞ്ഞി ഹാജി, ശാഫി സഅദി ബംഗളൂരു, ഹാജി യു.എസ്. ഹംസ ഉള്ളാള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. സമാപന ദുആക്ക് സയ്യിദ് മുഹമ്മദ് പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട നേതൃത്വം നല്‍കും. പതിനായിരങ്ങള്‍ക്ക് തബറൂക് വിതരണത്തോടെ സമാപിക്കും.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.