കാഞ്ഞങ്ങാട്: നിര്‍ദ്ധനരും നിരാലംബരുമായ യുവതികളുടെ മംഗല്യസ്വപ്നം പൂവണിയിപ്പിക്കാന്‍ കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന ശിഹാബ് തങ്ങള്‍ മംഗല്യനിധി മാതൃകാപരമായ സംരംഭമാണെന്ന് അബുദാബി - ബ്രിട്ടീഷ് ഇന്ത്യന്‍ സ്‌കൂള്‍ അറബിക് വിഭാഗം തലവനും പ്രഗല്‍ഭ ഖുര്‍ആന്‍ പ്രഭാഷകനുമായ സിംസാറുല്‍ ഹഖ് ഹുദവി അഭിപ്രായപ്പെട്ടു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
അവശതയനുഭവിക്കുന്ന അടിമകള്‍ക്ക് അവലംബമേകുന്ന ദാസന്‍മാരോട് അല്ലാഹുവിന് പ്രത്യേകം മമതയാണ്. കാരുണ്യത്തിന്റെ ഈ മഹാസംരംഭം വഴി ഇതിന് നേതൃത്വം നല്‍കുന്നവരും സഹകരിക്കുന്നവരും സഹകരിക്കുന്നവരും ആ മമതയ്ക്ക് പാത്രീഭൂതരായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മംഗല്യ നിധിയില്‍ നിന്നും മാണിക്കോത്ത് ജമാഅത്തിലെ ഒരു നിര്‍ദ്ധന യുവതിക്ക് അനുവദിച്ച ഒരു ലക്ഷം രൂപ ജമാഅത്ത് പ്രസിഡന്റ് ടി.എ.മൊയ്തുവിന് കൈമാറി സംസാരിക്കുകയായിരുന്നു സിംസാറുല്‍ ഹഖ് ഹുദവി. സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ബശീര്‍ വെള്ളിക്കോത്ത് പ്രസംഗിച്ചു. അബ്ദുല്‍ കബീര്‍ ഫൈസി ചെറുകോട്, മുബാറക് ഹസൈനാര്‍ ഹാജി എന്നിവര്‍ സംബന്ധിച്ചു.
No comments:
Post a Comment