ഉദുമ: പള്ളികള്‍ ദീനി പ്രഭപരത്തുന്ന കേന്ദ്രങ്ങളാണെന്നും പള്ളികളുടെ പവിത്രത കാത്തുസൂക്ഷിക്കാന്‍ ഓരോ വിശ്വാസിയും തയ്യാറാകണമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
അല്ലാഹുവിന്റെ ഭവനമാണ് പള്ളികള്‍. പള്ളികളില്‍ കടന്നുചെല്ലുമ്പോഴും പുറത്തിറങ്ങുമ്പോഴും അതിന്റേതായ മര്യാദ പാലിക്കണം. നമ്മുടെ വീടുകളിലേക്ക് കടുന്നു ചെല്ലുന്നതുപോലെ പള്ളികളിലേക്ക് കടക്കാന്‍ പാടില്ല. തങ്ങള്‍ പറഞ്ഞു.
പുതുക്കി പണിത ഉദുമ എരോല്‍ മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു തങ്ങള്‍.
എരോല്‍ഖാസി സി.എ. മുഹമ്മദ്കുഞ്ഞി മുസ്‌ല്യാര്‍ ചെമ്പിരിക്ക അധ്യക്ഷത വഹിച്ചു.
സയ്യിദ് യു.കെ.മീര്‍ മുഹമ്മദ് ബാഖിര്‍ തങ്ങള്‍, പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസി പൈവളിഗെ അബ്ദുല്‍ ഖാദര്‍ മുസ്‌ല്യാര്‍, എം.എല്‍.എ.മാരായ എന്‍.എ.നെല്ലിക്കുന്ന്, പി.ബി.അബ്ദുല്‍ റസാഖ്, കെ.കുഞ്ഞിരാമന്‍, ജില്ലാ കലക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ്ഹാജി, എം.ഐ.സി.ദാറുല്‍ ഇര്‍ഷാദ് അക്കാദമി മാനേജര്‍ കെ.കെ. അബ്ദുല്ല ഹാജി ഖത്തര്‍, മംഗലാപുരം സംയുക്ത ജമാഅത്ത് പ്രതിനിധി എച്ച്.എം. അഷ്‌റഫ് ഹാജി, കീഴൂര്‍ സംയുക്ത ജമാഅത്ത് വൈസ് പ്രസിഡണ്ട് ഷാഫി ഹാജി കട്ടക്കാല്‍, ഉദുമ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഹമീദ് മാങ്ങാട്, കാപ്പില്‍ മുഹമ്മദ് പാഷ, സി. മുഹമ്മദ്കുഞ്ഞി, എ.പി. ഉമ്മര്‍, കെ.എ. മുഹമ്മദലി, കാപ്പില്‍ കെ.ബി.എം. ഷെരീഫ്, പ്രസംഗിച്ചു. കൊപ്പല്‍ ചന്ദ്രശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment