ദോഹ: പ്രമുഖ ഖത്തര്‍ ഗായകന് അലി അബദുസ്സത്താര് ഹൃദയാഘാതം കാരണമായി മരിച്ചതായി കഴിഞ്ഞ ദിവസം വ്യാജ വാര്‍ത്ത പരന്നത് ആശങ്ക പരത്തി. ഹൃദയ സ്ഥംഭനം കാരണം അലി അബ്ദുസത്താര്‍ മരണപ്പെട്ടുവെന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിച്ചത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
എന്നാല്‍ താന്‍ ആരോഗ്യവാനാണെന്നും മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു . യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത വാര്‍ത്തയാണ് പ്രചരിച്ചിരുക്കുന്നത്. മരണം ദൈവത്തിന്റെ തീര്‍ച്ചയാണ്. അത് എത്തിച്ചേര്‍ന്നാല്‍ ഒരാള്‍ക്കും തടയാനാകില്ല. എന്നാല്‍ നിലവില്‍ ഞാന്‍ ജീവിച്ചിരിക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം- അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നടന്ന ഒരു മലയാള ചാനലിന്റെ പ്രവാസോത്സവത്തില്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു. തലേ ദിവസം ജി.സി.സി കപ്പ് ജേതാക്കളായ ഖത്തര്‍ ടീമിനെ അനുമോദിക്കാനായി അദ്ദേഹം ചിട്ടപ്പെടുത്തിയ ‘അബ്ഷിര്‍ യാ മുന്തഖബ്നാ’ എന്ന ഗാനം വേദിയില്‍ ആലപിക്കുകയും ചെയ്തിരുന്നു. വലിയ ആരവത്തോടെയാണ് ശ്രോതാക്കള്‍ അദ്ദേഹത്തെ സ്വീകരിച്ചത്. ആദ്യമായാണ് അലി അബ്ദുസ്സത്താര്‍ ഒരു മലയാളികളുടെ വേദിയില്‍ സംബന്ധിക്കുന്നത്.
No comments:
Post a Comment