മക്ക: പുതിയ ഹിജ്‌റ വര്‍ഷത്തെ ആദ്യ കഅബ കഴുകല്‍ ചടങ്ങ് പൂര്‍ത്തിയായി. വര്‍ഷത്തില്‍ രണ്ടു തവണയാണ് പരിശുദ്ധ കഅബാലയം കഴുകല്‍ ചടങ്ങ് നടക്കാറുള്ളത്. പനിനീര്‍ കലര്‍ത്തിയ സംസം വെള്ളം ഉപയോഗിച്ചാണ് കഅബാലയത്തിന്റെ അകം കഴുകുക.
മക്കാ ഗവര്‍ണര്‍ അമീര്‍ മിഅ്ശല്‍ ബില്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. ഗവര്‍ണറുടെ അതിഥിയായി ഇന്ത്യയില്‍ നിന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പങ്കെടുത്തു. ഹജ്ജിനോടനുബന്ധിച്ച് ഉയര്‍ത്തിക്കെട്ടിയ കഅബയുടെ പുതിയ കിസ്‌വ ഫാക്ടറി അധികൃതരുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം സാധാരണയിലേതുപോലെ താഴ്ത്തിക്കെട്ടിയിരുന്നു.
Keywords: Gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment