പാനൂര്‍: തെരുവുനായയെ കണ്ട് ഭയന്ന് ഓടിയ സ്കൂള്‍ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. പാനൂര്‍ പൊലീസ് സ്റ്റേഷനു സമീപം മാണിക്കോത്ത് ഹാപ്പി വില്ലയില്‍ റയീസ് - ഫദിലത്ത് ദമ്പതികളുടെ മകളും പാനൂര്‍ യുപി സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുമായ ഫര്‍ഹ ഫാത്തിമയാണ് (12) മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. കൂറ്റേരി ചെറുവത്ത് മദ്രസയിലെ പഠനം കഴിഞ്ഞ് സമീപത്തുള്ള മാതാവ് ഫദിലത്തിന്റെ വീട്ടിലേക്കു പോകുന്ന വഴിയില്‍വച്ചാണ് തെരുവുനായ ഫര്‍ഹയുടെ പിന്നാലെ എത്തിയത്. നായയെ കണ്ടു ഭയന്ന് ഓടിക്കിതച്ചു വീട്ടിലെത്തിയ പെണ്‍കുട്ടി ഫദിലത്തിന്റെ ഉമ്മ പാത്തൂട്ടിയുടെ മടിയില്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ഈ സമയത്ത് ഫദിലത്തും അവിടെ ഉണ്ടായിരുന്നു.

സഹോദരങ്ങള്‍: റസ്മ ഫാത്തിമ, റുത്തുബ ഫാത്തിമ.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment