Latest News

തലാഖ് ചൊല്ലിയപ്പോള്‍ ബാധ്യത നല്കിയതിനാല്‍ ജീവനാംശം നല്‍കേണ്ടെന്ന് വിധി

കൂത്തുപറമ്പ്: തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയ ഭാര്യക്ക് ഭര്‍ത്താവ് ജീവനാംശം നല്‍കേണ്ടതില്ലെന്ന് കോടതി. കൈതേരി 11-ാം മൈലിലെ വാഴയില്‍ ഷഹീറ ജീവനാശം ആവശ്യപ്പെട്ട് മുന്‍ഭര്‍ത്താവായ പേരാവൂരിലെ അരിപ്പയില്‍ അഷറഫിനെതിരെ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ട് കൂത്തുപറമ്പ് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് എം.ടി.ജലജാറാണിയാണ് വിധി പുറപ്പെടുവിച്ചത്.

വിവാഹബന്ധം വേര്‍പെടുത്തിയ സമയത്ത് ഷഹീറയ്ക്ക് ജീവനാംശമായി ഒരുലക്ഷം രൂപയും പാരിതോഷികമായി സ്വീകരിച്ചിരുന്ന 55,000 രൂപയും കരാര്‍ അടിസ്ഥാനത്തില്‍ അഷറഫ് തിരികെ ഏല്പിച്ചിരുന്നു. ഈ കര്യങ്ങള്‍ മറച്ചുവെച്ചാണ് ഷഹീറ ഹര്‍ജി നല്‍കിയതെന്ന് കോടതി കണ്ടെത്തി. 

ഒരിക്കല്‍ ജീവനാംശം മുഴുവനായി നല്‍കിയ ഭര്‍ത്താവ് വീണ്ടും ജീവനാംശം നല്‍കേണ്ടതില്ല എന്ന സുപ്രീം കോടതിയുടെ വിധി ഉദ്ധരിച്ചുകൊണ്ടാണ് മജിസ്‌ട്രേട്ട് ഹര്‍ജി തള്ളിയത്. അഷറഫിനുവേണ്ടി അഡ്വ. കെ.രാജേഷ്ഖന്ന ഹാജരായി.



Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.