കണ്ണൂര്‍: എന്‍സിസി ക്യാമ്പിനിടെ അബദ്ധത്തില്‍ വെടിയേറ്റ് ബംഗളൂരുവില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. വടകര കല്ലിക്കണ്ടി എന്‍.എ.എം കോളേജിലെ വിദ്യാര്‍ത്ഥിയും എന്‍സിസി കേഡറ്റുമായിരുന്ന എം. അനസാ(18)ണ് മരിച്ചത്.
കൂത്തുപറമ്പ് നിര്‍മലഗിരി കോളേജില്‍ നടന്ന എന്‍.സി.സി. ക്യാമ്പിനിടെയാണ് അനസിന് അബദ്ധത്തില്‍ വെടിയേറ്റത്. നാദാപുരം കല്ലിക്കണ്ടി എന്‍.എ.എം. കോളേജ് ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയും വടകര കുറിച്ചിലോട്ടെ മംഗലശ്ശേരി വീട്ടില്‍ കുഞ്ഞമ്മദിന്റെ മകനുമാണ് അനസ്.
രണ്ടു മാസം മുമ്പ് പരിക്കേറ്റ അനസ് ബംഗളൂരുവിലെ സൈനിക ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അന്ത്യം.
രണ്ടു മാസം മുമ്പ് പരിക്കേറ്റ അനസ് ബംഗളൂരുവിലെ സൈനിക ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അന്ത്യം.
സെപതംബര്‍ 10-ാം തീയതിയായിരുന്നു സംഭവം. കണ്ണൂര്‍ 31 കേരള ബറ്റാലിയന്‍ എന്‍സിയുടെ വപാര്‍ഷിക ദശദിന ക്യാമ്പിനിടെയായിരുന്നു സംഭവം. കണ്ണൂര്‍ നിര്‍മലഗിരി കോളജില്‍ കണ്ണൂര്‍ 31 കേരള ബറ്റാലിയന്‍ എന്‍.സി.സി.യുടെ വാര്‍ഷിക ദശദിന ക്യാമ്പിനിടെയായിരുന്നു സംഭവം.വെടിവയ്പ്പ് പരീശിലനത്തിനിടെയാണ് അനസിന് വെടിയേറ്റത്.
ടാര്‍ഗറ്റ് ബോക്‌സില്‍ ചാര്‍ട്ട് ഒട്ടിച്ചു വെക്കുന്ന ചുമതലയുണ്ടായിരുന്ന അനസ് ചാര്‍ട്ട് ഇളകിപ്പോയപ്പോള്‍ ശരിയായ സ്ഥാനത്ത് വെച്ചു തിരിച്ചു പോരുന്ന സമയത്ത് വനിത കാഡറ്റ് അബന്ധത്തില്‍ വെടിയുതിര്‍ക്കുകയായിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment