കൂത്തുപറമ്പ് : വീട്ടുമുറ്റത്ത് കഴുകുന്നതിനിടെ മുന്നോട്ടു നീങ്ങിയ കാര്‍ ഇടിച്ച് ഒന്നരവയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ മനംനൊന്ത് കുഞ്ഞിന്റെ വല്യുമ്മയും മരിച്ചു. കഴിഞ്ഞ ദിവസമാണ് മെരുവമ്പായി നവാസ് മന്‍സിലില്‍ ഷക്കീറിന്റെ മകന്‍ മുഹമ്മദ് കാര്‍ അപകടത്തില്‍ മരിച്ചത്.
വിവരമറിഞ്ഞതോടെ ഷക്കീറിന്റെ ഉമ്മ ടി.പി. കദീജ(52) അസ്വസ്ഥത പ്രകടിപ്പിക്കുകയും തളര്‍ച്ച അനുഭവപ്പെട്ട് ചികില്‍സ തേടുകയും ചെയ്തിരുന്നു. കണ്ണൂരിലും കൂത്തുപറമ്പിലും സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയ കദീജയുടെ നില അപകടകരമായപ്പോള്‍ തലശേരിയിലേക്ക് കൊണ്ടുപോകവേ ആയിരുന്നു അന്ത്യം.
ഐഎന്‍എല്‍ നേതാവും കൂത്തുപറമ്പ് ജുമാമസ്ജിദിന് സമീപം മൊബീല്‍ ഷോപ്പ് ഉടമയുമായ കുനിയില്‍പാലം ഷാഹിനാസില്‍ എ.ഒ.അഹമ്മദ് കുട്ടിയുടെ ഭാര്യയാണ് കദീജ. കബറടക്കം നടത്തി.

മക്കള്‍: ഷരീഫ്(മസ്‌കറ്റ്), ഷമീര്‍(വ്യാപാരി), ഷക്കീര്‍(വ്യാപാരി), സലീന, ഷഫീക്ക്, ഷാഹിന, ഷാജഹാന്‍, ഷാഹിര്‍. മരുമക്കള്‍: ഇസ്മായില്‍(ദുബായ്), ഷബീന, സുമിയ്യ, മുഫൈല, അലീമ, അഷറഫ്, നഹല. സഹോദരങ്ങള്‍: അബ്ദുറഹിമാന്‍, ഖാലിദ്, സഫിയ.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment