കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ മുല്ലപ്പുവിന് തീവില. ഒരു കിലോ മുല്ലപ്പൂവിന് ശനിയാഴ്ച രാവിലെ രണ്ടായിരം രൂപയായിരുന്നെങ്കില്‍ ഉച്ച കഴിഞ്ഞതോടെ 2,500 കവിഞ്ഞു.
മഞ്ഞുവീഴ്ച തുടങ്ങിയതും മുല്ലപ്പൂവിന്‍െറ വിളവെടുപ്പ് കുറഞ്ഞതും വിവാഹ സീസണ്‍ ആരംഭിച്ചതുമാണ് വില കുത്തനെ ഉയരാന്‍ കാരണം. ഒരാഴ്ച മുന്‍പ് വരെ കിലോക്ക് നുറു രൂപക്കാണ് മുല്ലപ്പൂ വിറ്റിരുന്നത്. ശനിയാഴ്ച കൂടിയ വില നല്‍കാന്‍ തയാറായിട്ടും മുല്ലപ്പൂ കിട്ടാനില്ലായിരുന്നു. രണ്ട് ദശാബ്ദത്തിനിടെ ആദ്യമായാണ് ഇത്രയും വില ഉയര്‍ന്നതെന്ന് വ്യാപാരികള്‍ പറയുന്നു.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പൂവിപണികളിലൊന്നാണ് കോയമ്പത്തൂരിലേത്. കേരളത്തിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും ഇവിടെ നിന്നാണ് പൂക്കള്‍ കയറ്റി അയക്കുന്നത്. കഴിഞ്ഞ മൂന്നു മാസക്കാലമായി കോയമ്പത്തൂര്‍ പൂമാര്‍ക്കറ്റിലേക്ക് ദിനംപ്രതി 20 ടണ്‍ മുല്ലപ്പൂവാണ് വില്‍പനക്ക് എത്തിയിരുന്നത്. ഈ സമയത്ത് കിലോക്ക് 20 മുതല്‍ 40 രൂപ വരെയായിരുന്നു മൊത്തവില. ഒരാഴ്ച മുന്‍പാണ് മഞ്ഞുവീഴ്ച തുടങ്ങിയത്. ഇതോടെ പൂക്കളുടെ വരവ് പാതിയായി കുറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment