Latest News

അരയി തീവെപ്പ്: അഞ്ച് പേര്‍ നിരീക്ഷണത്തില്‍

കാഞ്ഞങ്ങാട് : അരയി ജമാഅത്ത് പ്രസിഡണ്ടും മുസ്‌ലീം ലീഗ് നേതാവുമായ ഹൊസ്ദുര്‍ഗിലെ വ്യാപാരിയുമായ അരയി വട്ടത്തോട്ടെ ബി കെ യൂസഫ് ഹാജിയുടെ വീടിനു നേരെ കല്ലെറിയുകയും വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഫിയറ്റ് ഹ്യുണ്ടായ് കാറും ബൈക്കും തീയിട്ട് നശിപ്പിക്കുകയും ചെയ്ത സംഭവത്തിന്റെ അന്വേഷണം പോലീസ് വ്യാപിപ്പിച്ചു.

പ്രതികളെക്കുറിച്ച് പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചനയുണ്ട്. അഞ്ചോളം പേര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. നാട്ടില്‍ പൊതു സമ്മതനായ യൂസഫ് ഹാജിയുടെ വീടിന് നേരെ നടന്ന അതിക്രമം വ്യാപകമായ പ്രതിഷേധം സൃഷ്ടിച്ചിട്ടുണ്ട്. ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കളും ഞായറാഴ്ച അദ്ദേഹത്തിന്റെ വസതിയിലെത്തിയിരുന്നു.
അരയി പാലക്കാലിലെ അന്യമതത്തില്‍പ്പെട്ട യുവതീ-യുവാക്കള്‍ പ്രണയിച്ച് വിവാഹം കഴിച്ച സംഭവമാണ് യൂസഫ് ഹാജിയുടെ വീടിന് നേരെ നടന്ന ആക്രമണത്തിന് പിന്നിലെന്ന് പോലീസ് കരുതുന്നു.
കഴിഞ്ഞ ദിവസം ഈ പ്രണയ വിവാഹത്തെക്കുറിച്ച് അരയിയിലും പരിസര പ്രദേശങ്ങളിലും വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേ കുറിച്ച് പോലീസ് രഹസ്യമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഞായറാഴ്ച കാസര്‍കോട് നിന്നെത്തിയ പോലീസ് നായ യൂസഫ് ഹാജിയുടെ വീടിന്റെ അരികിലൂടെ പിറക് വശത്തേക്ക് മണം പിടിച്ച് ഓടിയിരുന്നു. ഇവിടെയുള്ളവരെ ചോദ്യം ചെയ്യാന്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. അരയി പൊതുവെ സമാധാനവും മത സൗഹാര്‍ദ്ദവും നിലനില്‍ക്കുന്ന പ്രദേശമാണ്.
കഴിഞ്ഞ തിരുവോണ നാളില്‍ അരയി ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണ സദ്യ ഒരുക്കിയത് എല്ലാവര്‍ക്കും മാതൃകയായിരുന്നു. നാട്ടില്‍ സമാധാനം ഇല്ലാതാക്കാനുള്ള ചിലരുടെ കുത്സിത തന്ത്രമാമാണ് തീവെപ്പിന് പിന്നിലുള്ളതായി പോലീസ് ചൂണ്ടിക്കാട്ടുമ്മു. സംഘര്‍ഷം ഉടലെടുക്കാതിരിക്കാന്‍ അരയിലും പരിസര പ്രദേശത്തും കനത്ത പോലീസ് ബന്തവസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി പി ശ്യാമള ദേവി, കെ പി സി സി നിര്‍വ്വാഹക സമിതി അംഗം അഡ്വ. എം സി ജോസ്, കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഭാരവാഹികളായ പാലക്കി കുഞ്ഞാമദ് ഹാജി, കെ യു ദാവൂദ്, പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, മുബാറക്ക് ഹസിനാര്‍ ഹാജി, ജാതിയില്‍ ഹസൈനാര്‍, നഗരസഭ കൗണ്‍സിലര്‍മാരായ സി കെ വത്സലന്‍, എച്ച് ആര്‍ ശ്രീധരന്‍ എന്നിവര്‍ യൂസഫ് ഹാജിയുടെ വീട് സന്ദര്‍ശിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.