മാവുങ്കാല്‍: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയുടെ തിരോധാനം സംബന്ധിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മാവുങ്കാല്‍ തട്ടാംകുഴിയിലെ രാജന്‍-സുനിത ദമ്പതികളുടെ മകളും പയ്യന്നൂര്‍ മാതമംഗലം എഞ്ചിനീയറിംഗ് കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയുമായ ധന്യയെ (18) കാണാതായ സംഭവത്തിലാണ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
മാതാവ് സുനിത നല്‍കിയ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ ധന്യ കായംകുളം സ്വദേശിയായ കിരണ്‍ദാസിനോടൊപ്പം ഒളിച്ചോടിയതായി വ്യക്തമായി. നവംബര്‍ 21ന് രാവിലെ ധന്യ പതിവുപോലെ കോളേജില്‍ പോയതായിരുന്നു. വൈകുന്നേരമായിട്ടും തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ പലയിടങ്ങളിലും നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.
സൈബര്‍സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ധന്യ ആദ്യം മലപ്പുറത്തെ മൊബൈല്‍ ടവര്‍ പരിധിയിലാണെന്ന് സൂചന ലഭിച്ചിരുന്നു. പിന്നീട് ധന്യയുള്ള സ്ഥലത്തിന്റെ ടവര്‍ പരിധി മാറികൊണ്ടിരിക്കുന്നത് പോലീസിനെ കുഴയ്ക്കുന്നുണ്ട്.
ഇപ്പോള്‍ ആലപ്പുഴയിലെ മൊബൈല്‍ ടവര്‍ പരിധിയിലാണ് ധന്യയുള്ളതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. കിരണ്‍ ദാസ് ധന്യയുടെ ഫേസ് ബുക്ക് സുഹൃത്താണ്. ഫേസ്ബുക്കിലൂടെ നടത്തിയ ചാറ്റിങ്ങില്‍ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. നവംബര്‍ 21ന് രാവിലെ ധന്യ കോളേജില്‍ പോകാതെ നേരെ കണ്ണൂരിലേക്ക് പോവുകയായിരുന്നു. കിരണ്‍ദാസ് കണ്ണൂരില്‍ നിന്നും ധന്യയെയും കൂട്ടി നാടുവിടുകയാണുണ്ടായത്.
No comments:
Post a Comment