പെരിയ: കോണ്‍ഗ്രസ് പുല്ലൂര്‍ -പെരിയ മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തതിനെ ചൊല്ലി പാര്‍ട്ടിയില്‍ വിവാദം മുറുകി. പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ കോണ്‍ഗ്രസിന്റെ എക്കാലത്തെയും ഉരുക്ക്‌കോട്ട എന്നറിയപ്പെടുന്ന കായക്കുളത്തെ ആയിരത്തോളം വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈ പ്രശ്‌നത്തിന്റെ പേരില്‍ രാജിക്കൊരുങ്ങിയിരിക്കുകയാണ്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികളെ പ്രഖ്യാപിച്ചപ്പോള്‍ കായക്കുളം പ്രദേശത്തെ പ്രബല സമുദായത്തെ അവഗണിച്ചുവെന്നാണ് പരാതി. സമുദായത്തില്‍ നിന്ന് ഒരാളെ പോലും ഭാരവാഹിയാക്കാന്‍ തയ്യാറായിട്ടില്ല.
പെരിയ സര്‍വ്വീസ് സഹകരണ ബാങ്ക് വാച്ച് മാന്‍-സ്വീപ്പര്‍ നിയമനങ്ങളിലും കായക്കുളത്തെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ തഴഞ്ഞുവെന്നാണ് ആരോപണം. വര്‍ഷങ്ങളായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഇവിടത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒഴിവാക്കി കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ നേതൃത്വത്തില്‍ പാര്‍ട്ടിയുമായി ബന്ധമില്ലാത്ത ആളുകളെ തിരുകി കയറ്റാനും സാമുദായിക സഹകരണത്തിന് പേരുകേട്ട പെരിയയില്‍ പ്രവാസിയായ ആളുകളെ വരെ മണ്ഡലം ഭാരവാഹികളാക്കി കേവലം ഒന്നോ, രണ്ടോ സമുദായത്തിന് മാത്രം പ്രാതിനിധ്യം നല്‍കുന്ന മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ട് എല്ലാ സമുദായത്തിനും എല്ലാ പ്രദേശത്തും ഉള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കുന്ന മണ്ഡലം കമ്മിറ്റിയായിരിക്കണം നിലവില്‍ വരേണ്ടതെന്ന് അസംതൃപ്ത വിഭാഗം ചൂണ്ടിക്കാട്ടി.
ബാങ്ക് വാച്ച് മാന്‍, സ്വീപ്പര്‍ തസ്തിക കളില്‍ കായക്കുളത്തുനിന്നും രണ്ട് പേരെ നിയമിക്കണമെന്നും മണ്ഡലം ഭാരവാഹികളുടെ കാര്യത്തില്‍ മതിയായ പ്രാതിനിധ്യം നല്‍കണമെന്നുമാണ് ഇവരുടെ ആവശ്യം. ഇത് അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ പഞ്ചായത്ത് മെമ്പറെയും, ബാങ്ക് ഡയരക്ടറെയും രാജിവെപ്പിക്കുന്നത് അടക്കമുള്ള കടുത്ത നടപടികളുമായി മുന്നോട്ട് പോകുമെന്ന് കായക്കുളത്തെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി.
No comments:
Post a Comment