Latest News

അഭിലാഷിന്റെ മരണം; പ്രകടനം നടത്തിയ ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ 300 പേര്‍ക്കെതിരെ കേസ്‌

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിയായ അഭിലാഷിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച കാഞ്ഞങ്ങാട്ട് നടത്തിയ പ്രകടനവുമായി ബന്ധപ്പെട്ട് ബിജെപി-സംഘപരിവാര്‍ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ മുന്നൂറ് പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

പ്രകടനത്തില്‍ റോഡ് ഗതാഗതം തടസ്സപ്പെടുത്തുകയും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തുവെന്നാണ് കേസ്. ബിജെപി ജില്ല സെക്രട്ടറി അഡ്വ. ശ്രീകാന്ത്, ഇ കൃഷ്ണന്‍, എച്ച് ആര്‍ ശ്രീധര, ബാബു തുടങ്ങി മുന്നൂറോളം പേര്‍ക്കെതിരെയാണ് കേസ്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.