Latest News

നവ്യാനുഭവം പകര്‍ന്ന് ഒസാസോ സ്‌നേഹക്കൂട്ട് സമാപിച്ചു

ദേളി : ജാമിഅ സഅദിയ്യ യതീംഖാന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഒസാസോ സംഘടിപ്പിച്ച ഏകദിന ക്യാമ്പ് സ്‌നേഹക്കൂട്ട് പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ചും പ്രവര്‍ത്തന പഥത്തില്‍ പുത്തനുണര്‍വ്വും ആവേശവും പകര്‍ന്ന് ഏകദിന ക്യാമ്പിന് പ്രൗഢേ്വാജ്ജ്വല പരിസമാപ്തിയായി. 

നാടിന്റെ നാനാ തുറകളില്‍ സേവന നിരതരായ നൂറില്‍ പരം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സംഗമിച്ചു. പരിപാടി സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങളുടെ അദ്ധ്യക്ഷതയില്‍ സഅദിയ്യ അഡ്മിനിസ്‌ട്രേറ്റര്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു. 

എസ്.എ. അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, എം.ടി.പി. അബ്ദുല്ല മൗലവി, സിദ്ധീഖ് സിദ്ധീഖി, ഷറഫുദ്ധീന്‍ സഅദി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, മുഹിയിദ്ധീന്‍ സഅദി, കെ.കെ.എ. ഖാദര്‍ മാസ്റ്റര്‍, ചിയ്യൂര്‍ അബ്ദുല്ലാഹി സഅദി, സ്വലാഹുദ്ദീന്‍ അയ്യൂബി, ഉമര്‍ മൗലവി ആലക്കാട്, ഹാഫിള് അഹമ്മദ് സഅദി, മുഹമ്മദ് ഫാസില്‍ സഅദി, അബ്ദുല്‍ ഹമീദ് സഅദി, മുഗു ഇബ്രാഹീം സഅദി, റാഷിദ് ജഅഫര്‍ സി.എന്‍, ശിഹാബുദ്ധീന്‍ പരപ്പ ഷുഹൈബ് കൊട്ടില തുടങ്ങിയവര്‍ സംബന്ധിച്ചു. 

എം.എ. ജഅഫര്‍ സ്വാദിഖ് സഅദി, സജീര്‍ ബുഖാരി എന്നിവര്‍ വിഷയാവതരണം നടത്തി.
തുടര്‍ന്ന് നടന്ന ചര്‍ച്ചയ്ക്ക് സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, കെ.കെ.എ. ഖാദര്‍ മാസ്റ്റര്‍ കരുവഞ്ചാല്‍, ഡോ. അബൂബക്കര്‍ മുട്ടത്തോടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി . സൈഫുല്ലാഹ് മൊഗ്രാല്‍ സ്വാഗതവും ഹക്കീം കടവത്ത് നന്ദിയും പറയും.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.