ആലപ്പുഴ: മേഘപ്പാളികളോട് സല്ലപിച്ച് അവര്‍ ജീവിതത്തിലേക്ക് പറന്നിറങ്ങി. ആലപ്പുഴയില്‍ ഞായറാഴ്ച രാവിലെ നടന്ന വിവാഹത്തിലാണ് വരനും വധുവിനും ഹെലികോപ്റ്റര്‍ വിവാഹ വാഹനമായത്.
കൊല്ലം അഞ്ചാലുംമൂട് പ്രസാദത്തില്‍ പ്രദീപ് ഗോപാലിന്റെ മകന്‍ പ്രദീഷും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. വി. ജയറാമിന്റെ മകള്‍ ലക്ഷ്മിയുമാണ് വിവാഹിതരായത്.
രാവിലെ പതിനൊന്നു മണിയോടെ വരനെയും ബന്ധുക്കളെയും വഹിച്ചു കൊണ്ട് ഹെലികോപ്റ്റര്‍ വിവാഹ വേദിയില്‍ എത്തി. പാതിരപ്പള്ളി വിജയ കാംലോട്ട് റിസോര്‍ട്ടില്‍ പ്രത്യേകം ക്രമീകരിച്ച ഹെലിപ്പാഡിലാണ് ആകാശക്കപ്പല്‍ ഇറങ്ങിയത്. തുടര്‍ന്ന് ആചാര വിധി പ്രകാരം വിവാഹ സര്‍ക്കാരവും നടന്നു. വിവാഹത്തിനു ശേഷം രണ്ടരയോടെ ഇരുവരും വരന്റെ ഗൃഹത്തിലേക്ക് ഹെലികോപ്റ്ററില്‍ ഇറങ്ങി.

No comments:
Post a Comment