കാഞ്ഞങ്ങാട്: ബേക്കലില്‍ രണ്ട് യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ബേക്കല്‍ ഹദ്ദാദ് നഗറിലെ ഹംസയുടെ മകന് വി ടി ഹക്കിം (24), ഹദ്ദാദ് നഗറിലെ അബ്ദു റഹ്മാന്റെ മകന് ഷാഹിദ് (22) എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാത്രി ഹദ്ദാദ് നഗറിലാണ് സംഭവം. നിഷാദ് ബണ്ടിച്ചാല്‍, സഹോദരന് കണ്ടാലറിയാവുന്ന നാലുപേര്‍ എന്നിവരാണ് തങ്ങളെ ആക്രമിച്ചതെന്ന് ഹക്കീമും ഷാഹിദും പരാതിപ്പെട്ടു.
രാത്രി ഹദ്ദാദ് നഗറില്‍ അസമയത്ത് സംഘം വാഹനവുമായി എത്തിയതിനെ കുറിച്ച് ഹക്കീമും ഷാഹിദും ചോദിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണം.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment