Latest News

വിരലുകള്‍ നഷ്ടപ്പെട്ട നേപ്പാള്‍ സ്വദേശിക്ക് നഷ്ട പരിഹാരം നല്‍കാതെ ക്വാറി ഉടമ മുങ്ങി

കാഞ്ഞങ്ങാട്: കരിങ്കല്‍ ക്വാറിയിലെ ജോലിക്കിടയില്‍ ജെ സി ബിയില്‍ കൈകുടുങ്ങി കൈ വിരലുകള്‍ നഷ്ടപ്പെട്ട നേപ്പാള്‍ സ്വദേശിയായ യുവാവിന് നഷ്ട പരിഹാരം പോലും നല്‍കാതെ ക്വാറി ഉടമ മുങ്ങിയതായി പരാതി.

കാലിക്കടവ് പറക്കളായി സ്വദേശി എബ്രഹാം തോമിന്റെ ഉടമസ്ഥതയിലുള്ള കരിങ്കല്‍ ക്വാറിയില്‍ ജിവനക്കാരനായിരുന്ന നേപ്പാള്‍ സ്വദേശിയായ പ്രവീണ്‍ (21) കൈവിരലുകള്‍ നഷ്ടപ്പെട്ട് ദുരിത ജീവിതം നയിക്കുകയാണ്. ഒന്നര മാസം മുമ്പാണ് ജോലിക്കിടെ പ്രവീണിന്റെ കൈവിരലുകള്‍ അറ്റത്.
ഉടന്‍ തന്നെ പ്രവീണിനെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പ്രഥമ ശുശ്രൂഷ നല്‍കി യുവാവിനെ പറഞ്ഞുവിടുകയാണുണ്ടായത്.
വീട്ടിലെത്തിയ ശേഷം വേദന അസഹ്യമായതോടെ പ്രവീണിനെ കാഞ്ഞങ്ങാട്ടെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പ്രവീണിന്റെ ചികിത്സാ ചെലവുകളും മറ്റും നിര്‍വഹിക്കാമെന്ന് കരിങ്കല്‍ ക്വാറി ഉടമ എബ്രഹാം തോമസ് ഉറപ്പുനല്‍കിയിരുന്നു.
എന്നാല്‍ പിന്നീട് പ്രവീണ്‍ നിരവധി തവണ ക്വാറി ഉടമയെ വിളിച്ചെങ്കിലും ഇയാള്‍ തിരിഞ്ഞു നോക്കിയില്ലെന്നാണ് പരാതി.
ആരും സഹായത്തിനില്ലാതെ ജില്ലാശുപത്രിയില്‍ കഴിയുന്ന പ്രവീണ്‍ വിവാഹിതനാണ്. അധികൃതരുടെ ഭാഗത്ത് നിന്നും പ്രവീണിന് സഹായങ്ങള്‍ കിട്ടുന്നില്ല.


Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.