കാസര്‍കോട്: ബുധനാഴ്ച രാവിലെ മൈസൂര്‍ നഞ്ചന്‍കോട്ട് കനാലില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് കാണാതായ ബേവിഞ്ച കടവത്തെ അബ്ദുല്‍ അസീസി(34)നെ ഇനിയും കണ്ടെത്താനായില്ല. പൊലീസും ഫയര്‍ഫോഴ്‌സും സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നെത്തിയ മുങ്ങല്‍ വിദഗ്ധരും തിരച്ചില്‍ തുടരുകയാണ്. കാസര്‍കോടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഓടിഏത്തിയ ഇരുന്നൂറിലേറെ വരുന്ന ബന്ധുക്കളും കൂട്ടുകാരുമടക്കം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാണ്.
സാഹസികത ഏറെ ഇഷ്ടപ്പെടുന്ന അസീസിന് ഇത്തരമൊരു അപകടം സംഭവിച്ചതില്‍ നാടുമുഴുവനും കണ്ണീര്‍ വാര്‍ക്കുകയാണ്. ഒരു കുഴപ്പവും കൂടാതെ ജീവനോടെ തിരിച്ചു കിട്ടണമേ എന്ന പ്രാര്‍ത്ഥനയിലാണ് നാടൊന്നടങ്കം.
വിവിധ ബിസിനസ് സംരംഭങ്ങളുള്ള അസീസ് ഇഞ്ചി കൃഷിയുമായി ബന്ധപ്പെട്ടാണ് സഹോദരന്‍ ഷുക്കൂറിനും കൂട്ടുകാരന്‍ അസീസിനുമൊപ്പം മൈസൂരിലേക്ക് പുറപ്പെട്ടത്. ഒരാഴ്ച മുമ്പും ഇതേ സ്ഥലത്ത് അസീസ് എത്തിയിരുന്നു. അന്നും ഇതേ കനാലില്‍ കുളിച്ചാണ് നാട്ടിലേക്ക് മടങ്ങിയത്. ബുധനാഴ്ച രാവിലെ കുളിക്കാന്‍ കനാലില്‍ ഇറങ്ങിയ അസീസ് നല്ല ഒഴുക്കുണ്ടെന്നും എന്നെ പിടിക്കണമെന്നും സഹോദരന്‍ ഷുക്കൂറിനോട് വിളിച്ചുപറഞ്ഞു. ഷുക്കൂര്‍ ഓടിച്ചെന്ന് ഒരു കയറെടുത്ത് എറിഞ്ഞുകൊടുത്തെങ്കിലും പിടികിട്ടാതെ അസീസ് ഒലിച്ചുപോവുകയായിരുന്നു. കടലിലടക്കം നീന്തിപരിചയമുള്ള അസീസിന്റെ അപകടം നാട്ടുകാരില്‍ ഞെട്ടലുണ്ടാക്കി.
വലിയൊരു സുഹൃദ് വലയത്തിന്റെ ഉടമയായ അബ്ദുല്‍ അസീസ് ജീവകാരുണ്യ രംഗത്തും സജീവമായിരുന്നു.
ബേവിഞ്ച കടവത്തെ പരേതനായ അബ്ദുല്‍ ഖാദര്‍ ഹാജി ഖദീജ ദമ്പതികളുടെ മകനാണ്. മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖിന്റെ ഭാര്യാസഹോദരിയുടെ മകനാണ്.
ഭാര്യ: ഷാഹിന. മക്കള്‍: അത്താഷ് (ആറ്), തബ്രീഷ് (നാല്), തഹാനി (ഒന്നര). സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി കടവത്ത്, ജലീല്‍ കടവത്ത്, ഷംസുദ്ദീന്‍, ശുക്കൂര്‍, അബ്ദുല്‍ റഹ്മാന്‍, റിയാസ്, നൂര്‍ജഹാന്‍, ഹസീന.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
സാഹസികത ഏറെ ഇഷ്ടപ്പെടുന്ന അസീസിന് ഇത്തരമൊരു അപകടം സംഭവിച്ചതില്‍ നാടുമുഴുവനും കണ്ണീര്‍ വാര്‍ക്കുകയാണ്. ഒരു കുഴപ്പവും കൂടാതെ ജീവനോടെ തിരിച്ചു കിട്ടണമേ എന്ന പ്രാര്‍ത്ഥനയിലാണ് നാടൊന്നടങ്കം.
വിവിധ ബിസിനസ് സംരംഭങ്ങളുള്ള അസീസ് ഇഞ്ചി കൃഷിയുമായി ബന്ധപ്പെട്ടാണ് സഹോദരന്‍ ഷുക്കൂറിനും കൂട്ടുകാരന്‍ അസീസിനുമൊപ്പം മൈസൂരിലേക്ക് പുറപ്പെട്ടത്. ഒരാഴ്ച മുമ്പും ഇതേ സ്ഥലത്ത് അസീസ് എത്തിയിരുന്നു. അന്നും ഇതേ കനാലില്‍ കുളിച്ചാണ് നാട്ടിലേക്ക് മടങ്ങിയത്. ബുധനാഴ്ച രാവിലെ കുളിക്കാന്‍ കനാലില്‍ ഇറങ്ങിയ അസീസ് നല്ല ഒഴുക്കുണ്ടെന്നും എന്നെ പിടിക്കണമെന്നും സഹോദരന്‍ ഷുക്കൂറിനോട് വിളിച്ചുപറഞ്ഞു. ഷുക്കൂര്‍ ഓടിച്ചെന്ന് ഒരു കയറെടുത്ത് എറിഞ്ഞുകൊടുത്തെങ്കിലും പിടികിട്ടാതെ അസീസ് ഒലിച്ചുപോവുകയായിരുന്നു. കടലിലടക്കം നീന്തിപരിചയമുള്ള അസീസിന്റെ അപകടം നാട്ടുകാരില്‍ ഞെട്ടലുണ്ടാക്കി.
വലിയൊരു സുഹൃദ് വലയത്തിന്റെ ഉടമയായ അബ്ദുല്‍ അസീസ് ജീവകാരുണ്യ രംഗത്തും സജീവമായിരുന്നു.
ബേവിഞ്ച കടവത്തെ പരേതനായ അബ്ദുല്‍ ഖാദര്‍ ഹാജി ഖദീജ ദമ്പതികളുടെ മകനാണ്. മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖിന്റെ ഭാര്യാസഹോദരിയുടെ മകനാണ്.
ഭാര്യ: ഷാഹിന. മക്കള്‍: അത്താഷ് (ആറ്), തബ്രീഷ് (നാല്), തഹാനി (ഒന്നര). സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി കടവത്ത്, ജലീല്‍ കടവത്ത്, ഷംസുദ്ദീന്‍, ശുക്കൂര്‍, അബ്ദുല്‍ റഹ്മാന്‍, റിയാസ്, നൂര്‍ജഹാന്‍, ഹസീന.
No comments:
Post a Comment