കണ്ണൂര്‍. തൊട്ടുമുന്‍പുവരെ ബദ്ധശത്രുക്കളായി പരസ്പരം പോരടിച്ചിരുന്നവര്‍ എല്ലാം മറന്നു ചങ്ങാതിമാരാവുന്ന കാഴ്ച കേരള രാഷ്ട്രീയം കണ്ടതു സിഎംപിയുടെ പിറവിയോടെയാണ്. കോണ്‍ഗ്രസിനെപ്പോലെ മുസ്ലിം ലീഗും ഒരുകാലത്ത് എംവിആറിന്റെ കടുത്ത വിമര്‍ശകരായിരുന്നു. മാടായി മാടനെന്നാണ് അവര്‍ രാഘവനെ കളിയാക്കി വിളിച്ചത്.
പക്ഷേ സിഎംപി യുഡിഎഫിലെത്തിയതോടെ എംവിആറും മുസ് ലിം ലീഗും തമ്മില്‍ പ്രത്യേകമായൊരു അടുപ്പമുണ്ടായി. ലീഗ് നേതാവായിരുന്ന സീതിഹാജിയുടെ ഭാഷയില്‍ പറഞ്ഞാല്‍, പുയ്യാപ്ളയെപ്പോലെയാണു ലീഗുകാര്‍ അക്കാലത്ത് എംവിആറിനെ പരിഗണിച്ചത്.
എംവിആറിനു മാടായിയില്‍ നല്‍കിയ സ്വീകരണത്തില്‍ സീതിഹാജി പ്രസംഗിച്ചതു പലരും ഓര്‍ക്കുന്നു: 'രാഘവന്‍ നമ്മുടെ ഒന്നാം നമ്പര്‍ ശത്രുവായിരുന്നു. നിയമസഭയില്‍ ഞാനും ഓനും നന്നായി അടികൂടിയിട്ടുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും അടിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ ഓന്‍ നമ്മളോടു സഹായം ചോദിച്ചുവന്നിരിക്കുകയാണ്. രാഘവാ, നീ ഞങ്ങടെ പുയ്യാപ്ളയാണ്. പുയ്യാപ്ളയെ പോറ്റുന്ന പോലെ ഞങ്ങളു പോറ്റും. ഇയ്യമ്മസ്സേ, ഞങ്ങളിലാരുടെയെങ്കിലും ദേഹത്തു നിങ്ങളു കൈവച്ചോ. പക്ഷേ, ഞമ്മള പുയ്യാപ്ളയെ തൊട്ടുകളിച്ചാ കളി മാറും...
അവസാന കാലത്തു പക്ഷേ ആ അടുപ്പം കുറഞ്ഞിരുന്നു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എംവിആറിനു മല്‍സരിക്കാന്‍ അഴീക്കോട് മണ്ഡലം വിട്ടുകിട്ടാന്‍ സിഎംപി ഏറെ ശ്രമിച്ചെങ്കിലും ലീഗ് എതിരു നിന്നു.
(കടപ്പാട്: മനോരമ)

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment