Latest News

തൃശൂരില്‍ ചുംബന കൂട്ടായ്മ നടന്നു

തൃശൂര്‍: കൊച്ചിയില്‍ ഞായറാഴ്ച നടക്കുന്ന ചുംബന സമരത്തിനു പിന്തുണയുമായി നെഹ്‌റു പാര്‍ക്കില്‍ ചുംബന കൂട്ടായ്മ നടന്നു. മുപ്പതു പേരടങ്ങുന്ന സംഘമാണു പരസ്പരം കെട്ടിപ്പുണര്‍ന്നതും ചുംബിച്ചതും. ഇതില്‍ അഞ്ചു പേര്‍ യുവതികളാണ്.

ക്യൂരല്‍ എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു കൂട്ടായ്മ. വൈകുന്നേരം അഞ്ചോടെ തേക്കിന്‍കാട് മൈതാനത്ത് ഒത്തുചേര്‍ന്ന പ്രവര്‍ത്തകര്‍ പ്ലക്കാര്‍ഡുമായി നെഹ്‌റു പാര്‍ക്കിലെത്തി. കാര്യങ്ങള്‍ വിശദീകരിച്ച ശേഷം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കെട്ടിപ്പുണരുകയായിരുന്നു. 

പൊതു ഇടങ്ങള്‍ പുരുഷന്മാര്‍ക്കു മാത്രമല്ല സ്ത്രീകള്‍ക്കും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നായിരുന്നു മുദ്രാവാക്യം. പൊലീസിന്റെ കണ്ണുവെട്ടിച്ച് അപ്രതീക്ഷിതമായിട്ടായിരുന്നു പ്രതിഷേധം.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.