പരാതി രജിസ്റ്റര്‍ചെയ്യപ്പെട്ടാലുടന്‍ ഉപഭോക്താവിന് മൊബൈലില്‍ എസ്.എം.എസ്. ലഭ്യമാകും. കേരളത്തില്‍ 30,000ത്തിനുമുകളില്‍ ജനസംഖ്യയുള്ള 43 പട്ടണങ്ങളിലാണ് ആദ്യഘട്ടത്തില്‍ കോള്‍സെന്റര്‍ സേവനം ലഭിക്കുക. 44 ഡിവിഷനുകളുടെ കീഴിലുള്ള 350 ഓളം സെക്ഷന്‍ ഓഫീസുകള്‍ കോള്‍സെന്റര്‍ സേവനവുമായി ബന്ധിപ്പിക്കും. 0471-2555544 എന്ന നമ്പറും കോള്‍സെന്ററിന്റേതാണ്. സാങ്കേതിക ഏകോപനം സാധ്യമാക്കുന്ന ആധുനിക ഡാറ്റാസെന്ററും ഇതോടൊപ്പം തുടങ്ങും.
ഉപഭോക്താക്കള്‍ക്കാവശ്യമായ സേവനങ്ങള്‍ മെയിലും ഫോണ്‍സന്ദേശങ്ങളും അയയ്ക്കുന്നതിനുള്ള സംവിധാനവും നടപ്പാക്കും. ഉപഭോക്താക്കളുടെ അടിസ്ഥാന വിവരശേഖരണം പൂര്‍ത്തിയായിട്ടുണ്ട്. ജ്യോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം( ജി.ഐ.എസ്.) അടിസ്ഥാനപ്പെടുത്തി ഉപഭോക്താക്കളെ ക്രമപ്പെടുത്തലും ആസ്തി അടയാളപ്പെടുത്തലും സമഗ്ര വിവരശൃംഖല വിശകലനവും പുരോഗമിക്കുന്നുമുണ്ട്.
കേന്ദ്രീകൃത കോള്‍സെന്ററിന്റെയും ഡാറ്റാസെന്ററിന്റെയും ഉദ്ഘാടനം 12ന് വൈകുന്നേരം 4ന് പട്ടം വൈദ്യുതിഭവനില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍വഹിക്കും.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment