കാഞ്ഞങ്ങാട്: എസ്.വൈ.എസ്. 60-ാം വാര്‍ഷിക സമ്മേളന ഭാഗമായി ഈ മാസം 29 ന് കാഞ്ഞങ്ങാട് നടക്കുന്ന ജില്ലാ മുത അല്ലിം സമ്മേളനത്തിന് സംഘാടക സമിതിയായി. സമര്‍പ്പിത യൗവനം, സാര്‍ത്ഥത മുന്നറ്റം എന്ന സന്ദേശത്തില്‍ മലപ്പുറത്ത് നടക്കുന്ന സമ്മേളന പദ്ധതികളോടനുബന്ധിച്ചാണ് ജില്ലാതലത്തില്‍ മുതഅല്ലിം സമ്മേളനം സംഘടിപ്പക്കുന്നത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ജില്ലയിലെ ദര്‍സ്, അറബിക് കോളേജ്, ശരീ അത്ത് കോളേജ് വിദ്യാര്‍ത്ഥികള്‍
പ്രതിനിധികളായി സംബന്ധിക്കുന്ന ജില്ലാ മുത അല്ലിം സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. സിറാത്തുല്‍ മുസ്തവിം, അല്‍ജമാഅ, അദ്ധഅ്‌വ എന്നി സെഷനുകളിലായി നടക്കുന്ന മുത അല്ലിം സമ്മേളനത്തില്‍ കേരളത്തിലെ പ്രഗത്ഭരായ പണ്ഡിത നേതാക്കള്‍ വിഷയാവതരണം നടത്തും.
പ്രതിനിധികളായി സംബന്ധിക്കുന്ന ജില്ലാ മുത അല്ലിം സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. സിറാത്തുല്‍ മുസ്തവിം, അല്‍ജമാഅ, അദ്ധഅ്‌വ എന്നി സെഷനുകളിലായി നടക്കുന്ന മുത അല്ലിം സമ്മേളനത്തില്‍ കേരളത്തിലെ പ്രഗത്ഭരായ പണ്ഡിത നേതാക്കള്‍ വിഷയാവതരണം നടത്തും.
സമ്മേളന വിജയത്തിന് ജില്ലാ ഇസി യോടൊപ്പം എസ്. എസ്. എഫ് ജില്ലാ കമ്മിറ്റി തക്യതിയായ മുന്നൊരുക്കത്തിലാണ്. ജില്ലാ സുന്നി സെന്റെറില്‍ പ്രവര്‍ത്തിക്കുന്ന എസ്. എസ്. എഫ് ജില്ലാ കാര്യാലയമായ സ്റ്റുഡന്റ്‌സ് സെന്റെര്‍ കേന്ദ്രികരിച്ച് സമ്മേളന രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനം ഇതിനകം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.
വിജയകരമായ സംഘാടനം ലക്ഷ്യം വെച്ച് ഹാജി അബ്ദുള്‍ ഹമീദ് മദനി ബല്ലാ കടപ്പുറം ചെയര്‍മാനും അബ്ദു റശീദ് സഅദി കാക്കടവ് ജനറല്‍ കണ്‍വീനറായും അഷ്‌ക്കറലി പടന്നക്കാട് ട്രഷററുമായി 111 അംഗ സംഘാടക സമിതി രൂപവത്കരിച്ചു.
പൂത്തുര്‍ മുഹമ്മദ് കുഞ്ഞി ഹാജി, അലി പൂച്ചക്കാട്, മടിക്കൈ അബ്ദുല്ല ഹാജി (വൈസ് ചെയര്‍മാന്‍ ) അബ്ദു റഹിമാന്‍ അഷ്‌റഫി, റാശിദ് ഹിമമി ബങ്കളം, മുനീര്‍ മൗലവി ഞ്ഞാണിക്കടവ്, കെ പി ഹുസൈന്‍ മൗലവി (കണ്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. വിവിധ സബ് കമ്മിറ്റികളും രൂപികരിച്ചിട്ടുണ്ട്.
സംഘാടക സമിതി രൂപവത്കരണ കണ്‍വെന്‍ഷന്‍ അലാമിപ്പള്ളി സുന്നി സെന്റെറില്‍ അലി പൂച്ചക്കാടിന്റെ അധ്യക്ഷതയില്‍ ജില്ലാ ഇസി കണ്‍വിനര്‍ കാട്ടിപ്പാറ അബദുല്‍ ഖാദര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. എസ്. വൈ. എസ് ജില്ലാ സംഘടാന കാര്യ സെക്രട്ടറി അശ്‌റഫ് കരിപ്പൊടി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കന്ന്, ജില്ലാ മുത അല്ലിം സമിതി ചെയര്‍മാന്‍ ജമാലുദ്ധീന്‍ സഖാഫി ആദൂര്‍, അബ്ദുല്‍ ഖാദിര്‍ അഴിത്തല, കെ. പി. അബ്ദുള്‍ റഹ്മാന്‍ സഖാഫി തുടങ്ങിയവര്‍ പ്രസംഗിച്ചു. അശ്‌റഫ് അശ്‌റഫി സ്വാഗതവും നസീര്‍ തെക്കേക്കര നന്ദിയും പറഞ്ഞു.
No comments:
Post a Comment