Latest News

അഭിലാഷ് കൊലപാതകം ആശങ്ക അകറ്റണം: എസ്.വൈ.എസ്

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ഗവ.സ്‌കൂള്‍ വിദ്യാര്‍ത്ഥി മീനാപ്പീസിലെ അഭിലാഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന കൊലപാതകവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ദുരൂഹത കണ്ടെത്തി ജനങ്ങള്‍ക്കിടയിലുള്ള ആശങ്ക അകറ്റണമെന്ന് കാഞ്ഞങ്ങാട് സോണ്‍ എസ്.വൈ.എസ് നേതാക്കള്‍ ആവശ്യപ്പെട്ടു.

ഇളംപ്രായത്തിലെ കളിക്കൂട്ടുകാരനും അയല്‍വാസിയുമായ സഹപാഠിയുടെ ക്രൂരതയ്ക്ക് മുമ്പില്‍ പിടഞ്ഞ് മരിച്ചത് നിരാലംബരായ ഒരു കുടുംബത്തിന്റെ അത്താണിയാണ്. സൗഹാര്‍ദ്ധാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നടക്കുന്ന ഇത്തരം ഹീനകൃത്യങ്ങള്‍ നാട്ടിന്റെ സമാധാനാന്തരീക്ഷത്തെ തകര്‍ക്കുന്നതും നാട്ടിലെ മുഴുവന്‍ ആളുകളെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതുമാണ്. 

ആയതിനാല്‍ കൊലപാതകത്തിന് പിന്നിലുള്ള ഗൂഢാലോചന പുറത്ത് കൊണ്ട് വരേണ്ടതുണ്ട്. ഇളംതലമുറയില്‍ ഇത്തരം ക്രിമിനലുകള്‍ വളര്‍ന്ന്‌നിടയാവുന്ന സാഹചര്യങ്ങള്‍ കണ്ടെത്തി ജനകീയമായ പരിഹാരം കാണേണ്ടതുണ്ടെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. അഭിലാഷിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളെ സമാശ്വസിപ്പിച്ചു. കൊലപാതകത്തില്‍ അങ്ങേയറ്റം ദുഃഖവും ഉത്കണ്ഠയും രേഖപ്പെടുത്തി.
നേതാക്കളായ സി.അബ്ദുല്ല ഹാജി ചിത്താരി, സി.എച്ച്.ആലിക്കുട്ടി ഹാജി, മടിക്കൈ അബ്ദുല്ല ഹാജി, ബശീര്‍ മങ്കയം, ഹാജി അബ്ദുല്‍ ഹമീദ് മദനി ബല്ലാകടപ്പുറം, അലി പൂച്ചക്കാട്, എം.അബ്ദുറശീദ് അസഅദി, റാശിദ് ഹിമമി സഖാഫി, പി.പി.അബ്ദുസത്താര്‍, കെ.കെ.മൂസ, സി.കെ.അബ്ദുല്‍ഖാദിര്‍, ശൈഖ് ഹമീദ് തുടങ്ങിയവര്‍ വീട് സന്ദര്‍ശിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.