കാഞ്ഞങ്ങാട്: അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രീ-പ്രൈമറി സ്‌കൂള്‍ നിര്‍മ്മാണത്തിന് അരയി ഗവ: യു.പി സ്‌കുളില്‍ തുടക്കമായി. കുട്ടികളുടെ എണ്ണക്കുറവുമൂലം അടച്ച് പൂട്ടല്‍ ഭിഷണി നേരിട്ട വിദ്യാലയത്തിന്റെ വികസനത്തിനായ് ആവിഷ്‌ക്കരിച്ച അരയി ഒരുമയുടെ തിരുമധുരം പദ്ധതിയുടെ ഭാഗമായാണ് നൂതനമായ മാത്യകയില്‍ ശിശു സൗഹ്യദ വിദ്യാലയം ആരംഭിക്കുന്നത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
പി.കരുണാകരന്‍ എംപി കെട്ടിടത്തിന്റെ തറക്കല്ലിട്ടു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.ദിവ്യ അദ്ധ്യക്ഷത വഹിച്ചു. മുപ്പത് ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ പകുതി ഭാഗം പി. കരുണാകരന്‍. എം പി. യുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്ന് ലഭിക്കും. ബാക്കി 15 ലക്ഷം നാട്ടുകാരില്‍ നിന്നും സംഭാവനയായി സ്വീകരിക്കും. ഇതിനകം തന്നെ 8 ലക്ഷം രൂപ സമാഹരിക്കാന്‍ കഴിഞ്ഞു.
സ്ത്രീകളും കുട്ടികളും അടക്കം നൂറ് കണക്കിന് ആളുകള്‍ പാലക്കാലില്‍ നിന്ന് ഉദ്ഘാടകനായ എം.പിയെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചു.
വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.ജാനകിക്കുട്ടി, നഗരസഭ കൗണ്‍സിലര്‍ സി.കെ.വല്‍സലന്‍, മടിക്കൈ പഞ്ചായത്ത് മെമ്പര്‍ വി.വി.നളിനി, ഡയറ്റ് പ്രിന്‍സിപ്പാള്‍ പി.വി.കൃഷ്ണകുമാര്‍, ജില്ലാ പ്രോജക്ട് ഓഫീസര്‍ എസ്എസ്എ ഡോ.എം.ബാലന്‍, ഡയറ്റ് ലക്ചറര്‍ കെ.രാമചന്ദ്രന്‍നായര്‍, ബിപിഒ ഹൊസ്ദുര്‍ഗ് കെ.ഗ്രീഷ്മ, ബി.കെ.യൂസഫ് ഹാജി, കെ.നാരായണന്‍, പി.പി.രാജു, കെ.രജിത, കെ.സുമ, പി.ഈശാനന്‍ എന്നിവര്‍ സംസാരിച്ചു. കെ.അമ്പാടി സ്വാഗതവും പി.രാജന്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment