നീലേശ്വരം: കളിക്കാന്‍ സ്കൂള്‍ മുറ്റത്തേക്കിറങ്ങിയ അമലിന്റെ വേര്‍പാട് നാടിന്റെ വേദനയായി. കൂട്ടുകാരോടൊപ്പം ഇടവേളയില്‍ സ്കൂളിന്റെ രണ്ടാം നിലയില്‍ നിന്നും മുറ്റത്തേക്കിറങ്ങുംവഴിയാണ് അമലിനെ മരണം തട്ടിയെടുത്തത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
പടന്നക്കാട് സ്റ്റെല്ലാമേരി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയും കിനാനൂര്‍- കരിന്തളം പഞ്ചായത്ത് വോട്ടറാടിയിലെ പാണത്തൂര്‍ സ്വദേശികളായ ജോഷി- മഞ്ജു ദമ്പതികളുടെ മകനുമാണ് അമല്‍. ഒന്നാംപിരീയഡ് കഴിഞ്ഞ് ഇടവേളയില്‍ താഴേക്കിറങ്ങുമ്പോള്‍ തലവേദനിക്കുന്നെന്ന് പറഞ്ഞ് അമല്‍ അല്‍പ്പം പിറകോട്ട് മാറി നിന്നു. അതിനിടയില്‍ തല കറങ്ങുന്നതായി പറഞ്ഞ് ഛര്‍ദ്ദിക്കുകയും ചെയ്തു.
തീര്‍ത്തും അവശനായ കുട്ടി രണ്ടാം നിലയിലെ വരാന്തയില്‍ കുഴഞ്ഞ് വീഴുന്നത് കണ്ട അധ്യാപികമാരും കുട്ടികളും ചേര്‍ന്ന് കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സ്കൂളിലേക്ക് മരണവാര്‍ത്ത വന്നതോടെ കുട്ടികളും അധ്യാപികമാരും വാവിട്ട് കരയുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. ഇതേ സ്കൂളില്‍ അഞ്ചിലും ഏഴിലും പഠിക്കുന്ന മൂത്ത സഹോദരങ്ങളായ ആല്‍ബിനും ആല്‍ഫിനും ഒന്നുമറിയാതെ പകച്ചുനിന്നുപോയി.
No comments:
Post a Comment