കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവ മേള തത്സമയം ലോകം മുഴുവന്‍ എത്തിക്കാന്‍ ഐ.ടി @സ്കൂള്‍. 12 വേദികളിലെ പരിപാടികളാണ് ഓണ്‍ലൈന്‍ വഴി തത്സമയം ലഭ്യമാക്കുക. ആദ്യമായാണ് ഇത്രയും വേദികളിലെ പരിപാടികള്‍ ഒരേസമയം ജനങ്ങളിലത്തെിക്കാന്‍ സംവിധാനമൊരുക്കുന്നതെന്ന് ഐ.ടി@സ്കൂള്‍ ഡയറക്ടര്‍ കെ.പി. നൗഫല്‍ പറഞ്ഞു.
വേദികളില്‍ വൈഫൈ സോണുകള്‍ സജ്ജമാക്കും. ഈ സോണുകളില്‍ നിന്നാല്‍ സ്മാര്‍ട്ട് ഫോണ്‍ വഴി മറ്റ് വേദികളിലെ പരിപാടികള്‍ കാണാനാവും. മത്സര ഫലങ്ങള്‍ തല്‍സമയം ലഭ്യമാക്കാന്‍ സൗകര്യമൊരുക്കും. മത്സരാര്‍ഥി രജിസ്ട്രേഷന്‍ സമയത്ത് നല്‍കുന്ന മൊബൈല്‍ ഫോണ്‍ നമ്പറിലേക്ക് അവര്‍ക്ക് ലഭിച്ച ഗ്രേഡ് പ്രഖ്യാപനം നടന്ന ഉടന്‍ അറിയിക്കും.
സ്വാഗതസംഘം ഓഫിസിനടുത്ത് 20 സ്ക്രീനുകള്‍ സ്ഥാപിച്ച് മേള മുഴുവന്‍ ഒരുവേദിയില്‍ കാണാന്‍ സൗകര്യമൊരുക്കും.
ഐ.ടിയുടെ മുഴുവന്‍ സാധ്യതകളും മേളയില്‍ ഉപയോഗപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam Newsവേദികളില്‍ വൈഫൈ സോണുകള്‍ സജ്ജമാക്കും. ഈ സോണുകളില്‍ നിന്നാല്‍ സ്മാര്‍ട്ട് ഫോണ്‍ വഴി മറ്റ് വേദികളിലെ പരിപാടികള്‍ കാണാനാവും. മത്സര ഫലങ്ങള്‍ തല്‍സമയം ലഭ്യമാക്കാന്‍ സൗകര്യമൊരുക്കും. മത്സരാര്‍ഥി രജിസ്ട്രേഷന്‍ സമയത്ത് നല്‍കുന്ന മൊബൈല്‍ ഫോണ്‍ നമ്പറിലേക്ക് അവര്‍ക്ക് ലഭിച്ച ഗ്രേഡ് പ്രഖ്യാപനം നടന്ന ഉടന്‍ അറിയിക്കും.
സ്വാഗതസംഘം ഓഫിസിനടുത്ത് 20 സ്ക്രീനുകള്‍ സ്ഥാപിച്ച് മേള മുഴുവന്‍ ഒരുവേദിയില്‍ കാണാന്‍ സൗകര്യമൊരുക്കും.
ഐ.ടിയുടെ മുഴുവന്‍ സാധ്യതകളും മേളയില്‍ ഉപയോഗപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു.
No comments:
Post a Comment